എഫ്.ഡി.ഐ: വോട്ട് ചെയ്യാൻ എം.പിമാർ എത്തിയത് സ്ട്രെച്ചറിലും വീൽ ചെയറിലും

 


ADVERTISEMENT

എഫ്.ഡി.ഐ: വോട്ട് ചെയ്യാൻ എം.പിമാർ എത്തിയത് സ്ട്രെച്ചറിലും വീൽ ചെയറിലും
ന്യൂഡൽഹി: പാർലമെന്റിൽ എഫ്.ഡി.ഐ വിഷയത്തിൽ വോട്ട് ചെയ്യാൻ എം.പിമാരായ രണ്ട് പേർ എത്തിയത് സ്ട്രെച്ചറിലും വീൽചെയറിലും. ആന്ധ്രപ്രദേശിൽ നിന്നുമുള്ള കോൺഗ്രസ് എം.പി എൻ ജനാർദ്ദനറെഡ്ഡി പാർലമെന്റിലെത്തിയത് വീൽ ചെയറിലാണ്. എഫ്.ഡി.ഐ ചർച്ചകൾ നടക്കുമ്പോൾ ലോബിയിൽ ചിലവഴിച്ച അദ്ദേഹം സമയമായപ്പോൾ അകത്ത് കടന്ന് വോട്ട് രേഖപ്പെടുത്തുകയായിരുന്നു.

മഹാരാഷ്ട്രയിൽ നിന്നുള്ള കോൺഗ്രസ് അംഗമായ ജനാർദ്ദൻ വാഗ്മാർ വോട്ടിനെത്തിയത് സ്ട്രെച്ചറിലാണ്. അദ്ദേഹം പാർലമെന്റ് മന്ദിരത്തിനകത്ത് കടന്നില്ലെങ്കിലും രാജ്യസഭാ ചെയർമാൻ ഹമീദ് അൻസാരി കോറിഡോറിൽ നിന്നും വോട്ട്ചെയ്യാൻ അനുവദിക്കുകയായിരുന്നു.

SUMMERY: New Delhi: Two Rajya Sabha members were too ill to attend the parliamentary debate on FDI in retail but they came for the voting - with one arriving on a stretcher.

Keywords: National, Parliament, FDI, Debate, Vote, N. Janardhana Reddy, a Congress member, Andhra Pradesh, Arrived, Wheelchair, Janardhan Waghmare, Congress member, Maharashtra,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia