SWISS-TOWER 24/07/2023

ബിജെപിയുടെ പ്രകടനം 'സൂപ്പര്‍': രാജ്‌നാഥ് സിംഗ്

 


ADVERTISEMENT

ന്യൂഡല്‍ഹി: ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്ക് പാര്‍ട്ടി പ്രസിഡന്റ് രാജ്‌നാഥ് സിംഗിന്റെ അഭിനന്ദനം. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മിന്നുന്നപ്രകടനം കാഴ്ചവെക്കാനായതില്‍ മോഡിയുടെ പങ്കിനെയും അദ്ദേഹം പ്രശംസിച്ചു. ബിജെപിയുടെ പ്രകടനത്തെ 'സൂപ്പര്‍' എന്ന വാക്കിലൂടെയാണ് അദ്ദേഹം ട്വിറ്ററിലൂടെ വിലയിരുത്തിയത്.

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ ആദ്യ സൂചനകള്‍ വന്നപ്പോള്‍ തന്നെ മോഡിയെ ടെലിഫോണിലൂടെ ബന്ധപ്പെട്ടിരുന്നതായി രാജ്‌നാഥ് സിംഗ് പറഞ്ഞു. മോഡിയെ ടെലിഫോണിലൂടെയാണ് അഭിനന്ദനം അറിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപിയുടെ പ്രകടനം 'സൂപ്പര്‍': രാജ്‌നാഥ് സിംഗ്മുന്‍ പാര്‍ട്ടി പ്രസിഡന്റ് നിതിന്‍ ഗഡ്കരിയും വ്യക്തമായ ലീഡോടെ മുന്നേറുകയാണ്. അതേസമയം അമൃത്സറില്‍ നിന്ന് മല്‍സരിക്കുന്ന പാര്‍ട്ടി പ്രമുഖന്‍ അരുണ്‍ ജെയ്റ്റ്‌ലി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. കോണ്‍ഗ്രസിന്റെ അമരീന്ദര്‍ സിംഗാണ് ഇവിടെ ലീഡ് ചെയ്യുന്നത്.

SUMMARY:
New Delhi: BJP president Rajnath Singh on Friday congratulated prime ministerial candidate Narendra Modi over the party's performance in the Lok Sabha polls and said that the trends indicate "a landslide" for the party.

Keywords: BJP, Lok Sabha Poll 2014, Congress, UDF, UPA, NDA, Narendra Modi, Sonia Gandhi,

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia