Cylinder Explosion | പാചക വാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് അപകടം; 3 കുട്ടികള്‍ ഉള്‍പെടെ 4 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

 


ADVERTISEMENT

ജയ്പൂര്‍: (www.kvartha.com) രാജസ്ഥാനില്‍ പാചക വാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മൂന്ന് കുട്ടികളുടെ നാലുപേര്‍ മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ജോധ്പൂരിലെ മഗ്ര പുഞ്ജ്ല പ്രദേശത്തെ കീര്‍ത്തി നഗര്‍ റെസിഡന്‍ഷ്യല്‍ കോളനിയിലാണ് ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ അപകടം നടന്നത്.

Aster_MIMS

പരിക്കേറ്റവരെ ജോധ്പൂരിലെ മഹാത്മാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ അഗ്‌നിശമന സേനാംഗങ്ങള്‍ എത്തിയാണ് പുറത്തെടുത്തത്. പരിക്കേറ്റ 16 പേര്‍ക്കും ഗുരുതരമായി പൊള്ളലേറ്റെന്ന് അധികൃതര്‍ അറിയിച്ചു.

Cylinder Explosion | പാചക വാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് അപകടം; 3 കുട്ടികള്‍ ഉള്‍പെടെ 4 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

അനധികൃതമായി ഒരു സിലിന്‍ഡറില്‍ നിന്ന് മറ്റൊന്നിലേക്ക് സിലിണ്ടറുകള്‍ റീഫില്‍ ചെയ്യുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. സിലിന്‍ഡറുകള്‍ സൂക്ഷിച്ചിരുന്ന വീട്ടിലാണ് അപകടം നടന്നതെന്ന് എസിപി രാജേന്ദ്ര പ്രസാദ് ദിവാകര്‍ പറഞ്ഞു. അതേസമയം, ഇവിടെ അനധികൃതമായി സിലിന്‍ഡറുകള്‍ റീഫില്‍ ചെയ്യുന്നതായി പൊലീസ് സംശയിക്കുന്നു.

Keywords: News, National, Injured, hospital, Death, Injured, Rajathan: Four died, 16 hurt in cylinder explosion in Jodhpur.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia