Died | രാജസ്ഥാനിലെ കോട്ടയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍; ഈ മാസത്തിലെ നാലാമത്തെ മരണം

 


ADVERTISEMENT

ജയ്പൂര്‍: (www.kvartha.com) രാജസ്താനിലെ കോട്ടയില്‍ വീണ്ടും വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വാത്മീകി ജാന്‍ഗിഡ് ആണ് മരിച്ചത്. ബിഹാറിലെ ഗയ സ്വദേശിയായ വിദ്യാര്‍ഥി ജെ.ഇ.ഇ പ്രവേശന പരീക്ഷയുടെ പരിശീലനത്തിനായാണ് കോട്ടയിലെത്തിയത്. മഹാവിര്‍ നഗര്‍ ഏരിയയിലാണ് വിദ്യാര്‍ഥി താമസിച്ചിരുന്നത്.
Aster_MIMS

ഈ മാസത്തിലെ (August) നാലാമത്തെ മരണമാണ് ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഈ വര്‍ഷം (2023) കോട്ടയില്‍ 22 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതോടെയാണ് കോട്ടയിലെ വിദ്യാര്‍ഥി മരണങ്ങള്‍ വീണ്ടും പൊതുജനശ്രദ്ധയിലേക്ക് എത്തിയതെന്നും പൊലീസ് വ്യക്തമാക്കി. 

Died | രാജസ്ഥാനിലെ കോട്ടയില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍; ഈ മാസത്തിലെ നാലാമത്തെ മരണം

കോട്ടയിലെ വിദ്യാര്‍ഥികളുടെ മരണം പെരുകുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 22 വിദ്യാര്‍ഥികളാണ് ആത്മഹത്യ ചെയ്തതെന്നും ഇത് കോട്ടയിലെ വിദ്യാര്‍ഥികളുടെ മനോനിലയെ കുറിച്ച് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നതാണെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

Keywords: Jaipur, News, National, Student, Found dead, Kota, Rajasthan: Student Found dead in Kota.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia