ബലിപ്പെരുന്നാളില്‍ രക്തദാനം; രാജ്സ്ഥാന്‍ സര്‍ക്കാരിനെതിരെ മുസ്ലിം സംഘടനകള്‍
Sep 10, 2015, 12:06 IST
ജയ്പൂര്‍: (www.kvartha.com 10.09.2015) രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മുസ്ലീം സംഘടനകള്‍. സെപ്റ്റംബര്‍ 25ന് സംസ്ഥാനത്തെ എല്ലാ സ്വകാര്യ, സര്‍ക്കാര്‍ കോളേജുകളിലും രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെയാണ് മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്.
ജന സംഘ് സ്ഥാപക നേതാവ് ദീന്‍ ദയാല്‍ ഉപാദ്ധ്യായയുടെ ജന്മ വാര്‍ഷീകത്തോടനുബന്ധിച്ചാണ് ബിജെപി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. എന്നാല്‍ അന്നേ ദിവസം ബലിപ്പെരുന്നാളിനോടനുബന്ധിച്ചുള്ള അവധി ദിനമായതിനാല്‍ ഉത്തരവ് വിവാദമായി. ആയിരക്കണക്കിന് മുസ്ലീം ജീവനക്കാര്‍ക്ക് ഇത് തടസമാകുമെന്ന് സംഘടനകള്‍ ആരോപിക്കുന്നു.
സെപ്റ്റംബര്‍ 2നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 24ന് ഒരു ജീവനക്കാരനും അവധി അനുവദിക്കരുതെന്നും ഉത്തരവില്‍ പ്രത്യേകം പറയുന്നുണ്ട്.
ഇത് മുസ്ലീം ജിവനക്കാരുടെ അവകാശ ലംഘനമാണ്. മുസ്ലീങ്ങളുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ് ബലിപ്പെരുന്നാള്‍. അന്ന് ഔദ്യോഗീക ദിനമാക്കിയാല്‍ അത് മുസ്ലീങ്ങളുടെ ആഘോഷത്തെ ബാധിക്കും. ജമാ അത്തെ ഇസ്ലാമി ഹിന്ദ് ദേശീയ സെക്രട്ടറി സലീം എഞ്ചിനീയര്‍ പറഞ്ഞു.
അവര്‍ പറയുന്നത് ഇഷ്ടമുള്ളവര്‍ മാത്രം പങ്കെടുത്താല്‍ മതിയെന്നാണ്. എന്നാല്‍ അന്നേ ദിവസം അവധി അനുവദിക്കരുതെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഇതേക്കുറിച്ച് സംസാരിക്കാന്‍ ചീഫ് സെക്രട്ടറിയെ കാണാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ഹൈക്കോടതിയില്‍ സമീപിക്കാനും തീരുമാനമായി.
SUMMARY: Muslim groups in Rajasthan have threatened to move the High Court against a Rajasthan government order for organising blood donation camps in all government and private colleges on 25th September, the birth anniversary of Jan Sangh ideologue Deen Dayal Upadhyay, saying the dates were likely to coincide with Eid and would mean cancellation of a national holiday for thousands of Muslim employees.
Keywords: Rajastan, Eid, Jan Sangh ideologue Deen Dayal Upadhyay, Blood Donation Camp
ജന സംഘ് സ്ഥാപക നേതാവ് ദീന്‍ ദയാല്‍ ഉപാദ്ധ്യായയുടെ ജന്മ വാര്‍ഷീകത്തോടനുബന്ധിച്ചാണ് ബിജെപി സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. എന്നാല്‍ അന്നേ ദിവസം ബലിപ്പെരുന്നാളിനോടനുബന്ധിച്ചുള്ള അവധി ദിനമായതിനാല്‍ ഉത്തരവ് വിവാദമായി. ആയിരക്കണക്കിന് മുസ്ലീം ജീവനക്കാര്‍ക്ക് ഇത് തടസമാകുമെന്ന് സംഘടനകള്‍ ആരോപിക്കുന്നു.
സെപ്റ്റംബര്‍ 2നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. സെപ്റ്റംബര്‍ 24ന് ഒരു ജീവനക്കാരനും അവധി അനുവദിക്കരുതെന്നും ഉത്തരവില്‍ പ്രത്യേകം പറയുന്നുണ്ട്.
അവര്‍ പറയുന്നത് ഇഷ്ടമുള്ളവര്‍ മാത്രം പങ്കെടുത്താല്‍ മതിയെന്നാണ്. എന്നാല്‍ അന്നേ ദിവസം അവധി അനുവദിക്കരുതെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഇതേക്കുറിച്ച് സംസാരിക്കാന്‍ ചീഫ് സെക്രട്ടറിയെ കാണാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ഹൈക്കോടതിയില്‍ സമീപിക്കാനും തീരുമാനമായി.
SUMMARY: Muslim groups in Rajasthan have threatened to move the High Court against a Rajasthan government order for organising blood donation camps in all government and private colleges on 25th September, the birth anniversary of Jan Sangh ideologue Deen Dayal Upadhyay, saying the dates were likely to coincide with Eid and would mean cancellation of a national holiday for thousands of Muslim employees.
Keywords: Rajastan, Eid, Jan Sangh ideologue Deen Dayal Upadhyay, Blood Donation Camp
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.