ക്രമസമാധാന നില കണക്കിലെടുത്ത് രാജസ്താനിലെ കരൗലിയില്‍ ഏര്‍പെടുത്തിയ കര്‍ഫ്യൂ നീട്ടി
Apr 8, 2022, 09:32 IST
ജയ്പൂര്‍: (www.kvartha.com 08.04.2022) രാജസ്താനിലെ കരൗലിയില്‍ ഏര്‍പടുത്തിയ കര്‍ഫ്യൂ ഏപ്രില്‍ 10 രാത്രി 12 മണി വരെ നീട്ടി. വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് ക്രമസമാധാന നില കണക്കിലെടുത്താണ് കര്‍ഫ്യൂ ഏര്‍പെടുത്തിയത്.
അതേസമയം കര്‍ഫ്യൂവില്‍ എല്ലാ ദിവസവും രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് 12 വരെ ഇളവ് പ്രഖ്യാപിച്ചു. ഈ സമയത്ത് അവശ്യ സാധനങ്ങള്‍ വില്‍ക്കാം. പച്ചക്കറി-പഴക്കടകള്‍, ജനറല്‍ സ്റ്റോറുകള്‍, ഡയറികള്‍, ഇന്ധന സ്റ്റേഷനുകള്‍, ഗ്യാസ് ഏജന്‍സികള്‍ എന്നിവ ഈ സമയത്ത് പ്രവര്‍ത്തിക്കാമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം, കോട്ട, ബികാനീര്‍, ജോധ്പൂര്‍, അജ്മീര്‍ എന്നിവിടങ്ങളിലും സെക്ഷന്‍ 144 നടപ്പാക്കിയിട്ടുണ്ട്. ഹിന്ദു പുതുവത്സരം പ്രമാണിച്ച് നടത്തിയ റാലി മുസ്‌ലിം ഭൂരിപക്ഷ മേഖലയിലൂടെ കടന്നുപോകവേ പള്ളിക്ക് നേരെ ആക്രമണം ഉണ്ടായി. ഇതിനെ തുടര്‍ന്നാണ് പ്രദേശത്ത് സംഘര്‍ഷത്തിന് കാരണമായത്.
Keywords: Jaipur, News, National, Protest, Protesters, Rajasthan, Curfew, Violence, Karauli, Extended, Rajasthan: Curfew in violence-hit Karauli extended till April 10.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.