നവജാത പെണ്‍കുഞ്ഞിനെ ദമ്പതികള്‍ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിച്ചു

 


ADVERTISEMENT

നവജാത പെണ്‍കുഞ്ഞിനെ ദമ്പതികള്‍ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിച്ചു
ജയ്പൂര്‍: രാജസ്ഥാനില്‍ നവജാത പെണ്‍കുഞ്ഞിനെ ദമ്പതികള്‍ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിച്ചു. ദ്വാസ ജില്ലയിലാണ്‌ സംഭവം നടന്നത്.

കുഞ്ഞിന്റെ നിറുത്താതെയുള്ള കരച്ചില്‍ കേട്ടെത്തിയ ഗ്രാമീണരെ ശ്രദ്ധയില്‍പെട്ടതോടെ ദമ്പതികള്‍ ഓടി രക്ഷപ്പെട്ടു.

വിജനമായ കൃഷിയിടത്തില്‍ നിന്നുമാണ്‌ പിഞ്ചുകുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനുസമീപത്തായി ഒരു കുഴിയും താഴ്ത്തിയിരുന്നു.

ആശുപത്രിയില്‍ പ്രവേശിക്കുമ്പോള്‍ കുഞ്ഞിന്‌ ശക്തമായ പനിയുണ്ടായിരുന്നു. എന്നാല്‍ കുഞ്ഞിനെ ആരോഗ്യസ്ഥിതി കുഴപ്പമില്ലെന്നും കുഞ്ഞ് സുരക്ഷിതയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ദമ്പതികളെ തിരിച്ചറിയാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇവരെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

English Summery
Jaipur:  Police are looking for the parents of a new-born girl who was rescued by some villagers in Rajasthan's Dausa district minutes before she was to be buried alive, officials said on Tuesday.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia