മൂത്തകുട്ടിയുടെ ചികില്‍സയ്ക്കായി നവജാത ശിശുവിനെ വിറ്റ ദമ്പതികള്‍ അറസ്റ്റില്‍
Aug 10, 2012, 10:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ജയ്പൂര്‍: മൂത്ത കുട്ടിയുടെ ചികില്‍സയ്ക്കായി നവജാത ശിശുവിനെ വിറ്റ ദമ്പതികള്‍ അറസ്റ്റിലായി. 40,000 രൂപയ്ക്കാണ് ദമ്പതികള്‍ കുഞ്ഞിനെ അയല്‍ വാസിക്ക് നല്‍കിയത്. രണ്ടുവയസുകാരനായ ശരീരം തളര്‍ന്നുകിടക്കുന്ന കുട്ടിയുടെ ചികില്‍സയ്ക്കായാണ് എട്ട് ദിവസം പ്രായമായ കുട്ടിയെ ദമ്പതികള്‍ വിറ്റത്. ദാരിദ്രം മൂലമാണ് കുഞ്ഞിനെ വില്‍ക്കാന്‍ തയ്യാറായതെന്ന് ദമ്പതികള്‍ പറഞ്ഞു.
ചികില്‍സയ്ക്കായി അയല്‍ വാസിയോട് ധനാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ അയല്‍ വാസി കുഞ്ഞിനെ ആവശ്യപ്പെടുകയായിരുന്നു. പണം ആവശ്യപ്പെടുമ്പോള്‍ സതീദേവി പൂര്‍ണ ഗര്‍ഭിണിയായിരുന്നു. പ്രസവശേഷം കുഞ്ഞിനെ കൈമാറുമ്പോള്‍ പണവും കൈമാറാം എന്ന വ്യവസ്ഥയില്‍ അയല്‍ വാസി പണം നല്‍കാമെന്ന് ഉറപ്പ് നല്‍കി. എന്നാല്‍ ആണ്‍കുഞ്ഞാണെങ്കില്‍ മാത്രമേ 40,000 രൂപ നല്‍കൂ എന്നും അയല്‍ വാസി നിബന്ധന വച്ചു. ദിവസങ്ങള്‍ക്ക് ശേഷം സതീദേവി ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും അയല്‍ വാസി മദ്ധ്യസ്ഥയായ സ്ത്രീ മുഖേന 20,000 രൂപ ദമ്പതികള്‍ക്ക് കൈമാറുകയും ചെയ്തു. ഇതേതുടര്‍ന്ന് ദമ്പതികള്‍ അയല്‍ വാസിയെ സമീപിച്ചപ്പോഴാണ് മദ്ധ്യസ്ഥയായ സ്ത്രീ 20,000 രൂപ തട്ടിപ്പ് നടത്തിയത് ദമ്പതികള്‍ക്ക് ബോധ്യമായത്.
സതീദേവി, ഭര്‍ത്താവ് അശോക്, അയല്‍ വാസി വിനോദ് അഗര്‍വാള്‍, അഗര്‍വാളിന്റെ ഭാര്യ ശകുന്തളാ ദേവി, മറ്റ് ഏഴ്പേര്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ദമ്പതികള്‍ ഉള്‍പ്പെടെ അഞ്ച്പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. നവജാത ശിശു ഇപ്പോള്‍ ദമ്പതികള്‍ക്കൊപ്പമുണ്ട്. കേസ് കോടതിയുടെ പരിഗണനയിലാണ്.
സതീദേവി, ഭര്‍ത്താവ് അശോക്, അയല്‍ വാസി വിനോദ് അഗര്‍വാള്‍, അഗര്‍വാളിന്റെ ഭാര്യ ശകുന്തളാ ദേവി, മറ്റ് ഏഴ്പേര്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ദമ്പതികള്‍ ഉള്‍പ്പെടെ അഞ്ച്പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. നവജാത ശിശു ഇപ്പോള്‍ ദമ്പതികള്‍ക്കൊപ്പമുണ്ട്. കേസ് കോടതിയുടെ പരിഗണനയിലാണ്.
English Summery
Jaipur: A woman and her husband from Rajasthan were arrested on Thursday for selling their eight-day-old child to their neighbour for Rs.40,000. They claim they needed the money for their two-year-old paralytic son's treatment. They are now out on bail.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

