പ്രധാനമന്ത്രിയാകണമെങ്കില്‍ മോഡി മുഖ്യമന്ത്രി പദം രാജിവെക്കണം: രാജ് താക്കറെ
Jan 9, 2014, 16:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: മോഡി പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഗുജറാത്ത് മുഖ്യമന്ത്രി പദം രാജിവെക്കണമെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ. രാജ് താക്കറേയും ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡിയും തമ്മിലുള്ള ബന്ധം രസകരമല്ലെന്ന് മുന്‍പും സൂചനകളുണ്ടായിരുന്നുവെങ്കിലും താക്കറേയുടെ പ്രസ്താവനയോടെ അത് ഉറപ്പായി.
പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഗുജറത്ത് മുഖ്യമന്ത്രി പദം രാജിവെക്കണം. ഗുജറാത്തിനെക്കുറിച്ച് മാത്രം പറയാതെ രാജ്യത്തെക്കുറിച്ച് പറയണം. നിങ്ങള്‍ മഹാരാഷ്ട്രയിലേയ്ക്ക് വരൂ. എന്നിട്ട് സര്‍ദ്ദാര്‍ പട്ടേലിന്റെ പ്രതിമയെക്കുറിച്ച് പറയൂ. എന്തുകൊണ്ടാണ് നിങ്ങള്‍ ശിവാജി മഹാരാവിനെക്കുറിച്ച് പറയാത്തത് താക്കറെ ചോദിച്ചു.
അതേസമയം താക്കറേയുടെ അഭിപ്രായപ്രകടനത്തോട് വളരെ ശക്തമായിത്തന്നെ ബിജെപി തിരിച്ചടിച്ചു. മുഖ്യമന്ത്രി പദം മോഡി രാജിവെക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്ന് ബിജെപി വ്യക്തമാക്കി. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമ്പോള്‍ രാജ് താക്കറേയും മോഡിയെ പിന്തുണച്ചിരുന്നു. എന്നാല്‍ മുംബൈയില്‍ നടന്ന ഒരു റാലിയില്‍ മഹാരാഷ്ട്ര വികസനത്തേയും ഗുജറാത്ത് വികസനത്തേയും മോഡി താരതമ്യം ചെയ്തതോടെയാണ് ഇരുവര്‍ക്കുമിടയില്‍ രസച്ചരട് പൊട്ടിയത്.
SUMMARY: Mumbai: The shaky relationship between Raj Thackeray and Narendra Modi became evident on Thursday when the Maharashtra Navnirman Sena (MNS) president said the Bharatiya Janata Party's prime ministerial candidate should leave the Gujarat Chief Minister post.
Keywords: Narendra Modi, Bharatiya Janata Party, Raj Thackeray, Maharashtra Navnirman Sena

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.