റായ്പൂരിൽ കണ്ണീർക്കാഴ്ച; ട്രക്ക് ദുരന്തത്തിൽ കുഞ്ഞുങ്ങളും സ്ത്രീകളും ഉൾപ്പെടെ 13 ജീവനുകൾ പൊലിഞ്ഞു, അപകടം തീർത്തത് തീരാവേദന

 
 9 Women, 4 Children Died In Trailer-Truck Collision In Chhattisgarh
 9 Women, 4 Children Died In Trailer-Truck Collision In Chhattisgarh

Photo Credit: X/Qaumi Awaz

● റായ്പൂർ-ബലോദബസാർ റോഡിലാണ് അപകടം.
● ദുരന്തം ബന്ധുവീട്ടിലെ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ.
● എതിർദിശയിൽ വന്ന ട്രക്ക് ഇടിച്ചു കയറുകയായിരുന്നു.
● 11 പേർക്ക് ഗുരുതര പരിക്ക്.

റായ്പൂർ: (KVARTHA) ഛത്തീസ്ഗഡിലെ റായ്പൂരില്‍ ഞായറാഴ്ച രാത്രിയുണ്ടായ ട്രക്ക് അപകടത്തില്‍ 13 പേര്‍ മരിച്ചു. മരിച്ചവരില്‍ ഒന്‍പത്സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടുന്നു. ഈ ദാരുണ സംഭവത്തില്‍ 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

റായ്പൂര്‍-ബലോദബസാര്‍ റോഡില്‍ വെച്ചായിരുന്നു അപകടം. ചാടൗഡ് ഗ്രാമത്തില്‍ നിന്നുള്ള ഒരു കുടുംബം ബന്ധുവീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ ബന്‍സാരി ഗ്രാമത്തിലേക്ക് പോയിരുന്നു. ചടങ്ങില്‍ പങ്കെടുത്ത ശേഷം തിരിച്ചുവരുമ്പോള്‍, സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന ട്രക്കിലേക്ക് ഖരോര പോലീസ് സ്റ്റേഷന്‍ പരിധിക്ക് കീഴിലുള്ള സാരഗാവിന് സമീപം മറ്റൊരു ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. 

അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തുകയും 
പരിക്കേറ്റവരെ റായ്പൂരിലെ ഡോ. ഭീംറാവു അംബേദ്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 

വിവരമറിഞ്ഞ് ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നതായി റായ്പൂര്‍ ജില്ലാ കളക്ടര്‍ ഗൗരവ് സിംഗ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും വിഷയം അന്വേഷിച്ചുവരികയാണെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ഈ ദുഃഖകരമായ വാർത്ത മറ്റുള്ളവരിലേക്കും എത്തിക്കുക. നിങ്ങളുടെ അനുശോചനം രേഖപ്പെടുത്തുക.

Article Summary: A tragic head-on collision between trucks in Raipur, Chhattisgarh, resulted in the death of 13 people, including nine women and four children. The victims were returning from a family event. Eleven others sustained injuries and are hospitalized.

#RaipurAccident, #TruckCollision, #RoadAccident, #Chhattisgarh, #FatalAccident, #IndiaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia