വിശപ്പിനു വലിയ വില നല്‍കേണ്ടി വരും; ട്രെയിനുകളിലെ ഭക്ഷണ വില കുത്തനെയുയര്‍ത്തി റെയില്‍വെ മന്ത്രാലയം
Nov 15, 2019, 15:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 15.11.2019) ട്രെയിന്‍ യാത്രക്കിടയിലെ വിശപ്പിനു ഇനിമുതല്‍ വലിയ വില നല്‍കേണ്ടി വരും. രാജധാനി എക്സ്പ്രസ്, ജനശതാബ്ദി എക്സ്പ്രസ്, തുരന്തോ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിലെ ഭക്ഷണവില കുത്തനെയുയര്‍ത്തിയതായാണ് റെയില്‍വെ മന്ത്രാലത്തിന്റെ സര്‍ക്കുലറിക്കുലറില്‍ അറിയിച്ചത്. ഐആര്‍സിടിസിയുടെ ശുപാര്‍ശ പ്രകാരമാണ് വിലകൂട്ടുന്നതെന്നും റെയില്‍വെ മന്ത്രാലയം വ്യക്തമാക്കി.
രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളില്‍ ഫസ്റ്റ് ക്ലാസ് എസിയില്‍ ഇനിമുതല്‍ ഒരു ചായക്ക് 35 രൂപയും സെക്കന്റ്, തേര്‍ഡ് എസി കംപാര്‍ട്ട്മെന്റുകളുടെ പുതിയ നിരക്ക് പ്രകാരം 20 രൂപ നല്‍കണം. തുരന്തോ എക്പ്രസിലെ സ്ലീപ്പര്‍ ക്ലാസ്സുകളിലെ ചായവില 15 രൂപയാണ്. പ്രഭാതഭക്ഷണത്തിന് എസി ഫസ്റ്റ് ക്ലാസില്‍ 140 രൂപയും, സെക്കന്‍ഡ്, തേര്‍ഡ് ക്ലാസ്സില്‍ 105 രൂപയായും ഭക്ഷണനിരക്ക് ഉയര്‍ന്നു. ഉച്ചയൂണിനും രാത്രി ഭക്ഷണത്തിനും എസി ഫസറ്റ് ക്ലാസില്‍ 245 രൂപയും സെക്കന്റ്, തേര്‍ഡ് ക്ലാസില്‍ 185 രൂപയമാണ് കൂട്ടിയനിരക്ക്. വൈകുന്നേരത്തെ ചായക്ക് 50 രൂപയുമാണ്.
കൂടാതെ ഭക്ഷണത്തിന്റെ അടിസ്ഥാന നിരക്കിലും മാറ്റം വരുത്തി. രാജ്യത്തെ എല്ലാ റെയില്‍വെ സ്റ്റേഷനുകളിലും ഇനി പ്രഭാത ഭക്ഷണത്തിന് 40 രൂപയും മാംസ വിഭവമുണ്ടെങ്കില്‍ പ്രഭാത ഭക്ഷണ വില 50 രൂപയും ആകും. 80 രൂപയാണ് ഉച്ചയൂണിന്റെ വില. മുട്ടക്കറിയോട് കൂടിയ ഊണാണെങ്കില്‍ 90 രൂപ ഈടാക്കും. 15 ദിവസത്തിന് ശേഷം ഈ നിരക്കുകള്‍ ടിക്കറ്റിംഗ് സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും. ഈ നിരക്കുകള്‍ ഈടാക്കി തുടങ്ങുന്നത് സര്‍ക്കുലര്‍ പുറത്തിറക്കി 120 ദിവസങ്ങള്‍ക്കു ശേഷമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New Delhi, News, National, Train, Food, Price, Increased, Railways hikes charges for meal, tea on Rajdhani, Shatabdi, Duronto trains

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.