Railway | ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഇനി കൂടുതൽ സ്ഥിരീകരിച്ച ടിക്കറ്റുകൾ; വലിയ പ്രഖ്യാപനം നടത്തി റെയിൽവേ മന്ത്രി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) രാജ്യത്തെ കോടിക്കണക്കിന് യാത്രക്കാർക്ക് കൂടുതൽ കൺഫേം ചെയ്ത ടിക്കറ്റ് ലഭിക്കാൻ റെയിൽവേ സൗകര്യം ഒരുക്കുന്നതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ടിക്കറ്റ് നൽകാനുള്ള ശേഷി മിനിറ്റിൽ 25000-ൽ നിന്ന് 2.25 ലക്ഷമാക്കി ഉയർത്താനും അന്വേഷണ ശേഷി മിനിറ്റിൽ നാല് ലക്ഷത്തിൽ നിന്ന് 40 ലക്ഷമായി ഉയർത്താനും പദ്ധതിയിടുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

2023-24 സാമ്പത്തിക വർഷത്തിൽ 7000 കിലോമീറ്റർ പുതിയ റെയിൽവേ ട്രാക്കുകൾ സ്ഥാപിക്കാനും ലക്ഷ്യമിട്ടിട്ടുണ്ടെന്ന് റെയിൽവേ മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തെ 2000 റെയിൽവേ സ്റ്റേഷനുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ‘ജൻ സുവിധ’ സ്റ്റോറുകൾ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.
രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിൽ ഫ്ലെക്സി നിരക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്നും നിലവിൽ 144 ട്രെയിനുകളിൽ ഫ്ലെക്സി നിരക്ക് ബാധകമാണെന്നും മന്ത്രി പറഞ്ഞു. 'ഫ്‌ലെക്‌സി' നിരക്ക് വർധിപ്പിക്കാൻ നിലവിൽ നിർദ്ദേശമില്ലെന്നും അദ്ദേഹം പറഞ്ഞു.
Keywords: New Delhi, News, National, Railway, Minister, Railway Minister Ashwini Vaishnaw reveals.