Found Dead | ഡ്യൂടിയിലുണ്ടായിരുന്ന മലയാളി റെയില്‍വെ ഉദ്യോഗസ്ഥ ട്രാകില്‍ മരിച്ച നിലയില്‍

 


ADVERTISEMENT

ചെന്നൈ: (www.kvartha.com) ട്രെയിനിലെ ഗാര്‍ഡ് ജോലിയിലുണ്ടായിരുന്ന മലയാളി റെയില്‍വെ ഉദ്യോഗസ്ഥയെ ട്രാകില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കൊടുന്തിരപ്പുള്ളി പാണപ്പറമ്പ് അഷ്ടപദിയില്‍ ബി മിനിമോള്‍ (38) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ഗുവാഹതി-ബംഗ്‌ളൂറു സൂപര്‍ ഫാസ്റ്റ് എക്‌സ്പ്രസിലെ അവസാന എസ്എല്‍ആര്‍ കോചില്‍ ഡ്യൂടിയിലായിരുന്നു മിനിമോള്‍.

Aster_MIMS
Found Dead | ഡ്യൂടിയിലുണ്ടായിരുന്ന മലയാളി റെയില്‍വെ ഉദ്യോഗസ്ഥ ട്രാകില്‍ മരിച്ച നിലയില്‍

എന്നാല്‍ രണ്ട് സ്റ്റേഷനുകളില്‍ ഗാര്‍ഡിന്റെ സിഗ്‌നല്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ലോകോ പൈലറ്റ് പച്ചക്കുപ്പം സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയ ശേഷം റെയില്‍വേ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ റെയില്‍വെ കീമാന്‍ ഗൗതം കുമാറാണ് മിനിമോളെ ട്രാകില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭര്‍ത്താവ്: കെ ശിവദാസ്, മക്കള്‍: മാളവിക, ദീപിക.

Keywords: Chennai, News, National, Found Dead, Railway Track, Death, hospital, Railway guard found dead in railway track.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia