ചെന്നൈ: മുന്‍ മന്ത്രിയും ഡിഎംകെ നേതാവുമായ ഡി.ദുരൈമുരുഗന്റെ വസതികളിലും ഓഫീസുകളിലും വിജിലന്‍സ് റെയ്ഡ്. വ്യാഴാഴ്ച രാവിലെയാണ് റെയ്ഡ് തുടങ്ങിയത്. ദുരൈമുരുഗന്റെ അടുത്ത ബന്ധുക്കളുടെ വീടുകളിലും വിജിലന്‍സ് റെയ്ഡ് നടക്കുന്നുണ്ട്. ചെന്നൈ, വെല്ലൂര്‍, കാഞ്ചീപുരം എന്നിവടങ്ങളിലായി ഒമ്പത് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് റെയ്ഡ്.
ജയലളിത സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വിജിലന്‍സ് പരിശോധനയ്ക്കു വിധേയനാകുന്ന ആറാമത്തെ ഡിഎംകെ മന്ത്രിയാണ് ദുരൈമുരുഗന്‍. നേരത്തെ കെ.എന്‍.നെഹ്‌റു, ടി.എം.അംബരശന്‍, കെ.പൊന്‍മുടി, എന്‍.സുരേഷ് രാജന്‍, എം.ആര്‍.കെ.പനീര്‍ശെല്‍വം എന്നീ ഡിഎംകെ നേതാക്കളുടെ വസതികളും ഓഫിസുകളും വിജിലന്‍സ് റെയ്ഡ് നടന്നിരുന്നു.
Keywords: Vigilance-Raid, Durai Murugan,House, chennai, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.