രാഹുല്‍ ഗാന്ധി ഗുജറാത്തില്‍

 


അഹമ്മദാബാദ്: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ശനിയാഴ്ച ഗുജറാത്തിലെത്തും. കര്‍ഷക സമരഭൂമിയായിരുന്ന ബര്‍ദോളിയിലാണ് രാഹുല്‍ ഗാന്ധിയെത്തുന്നത്. 1928ല്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ നേതൃത്വത്തില്‍ സത്യാഗ്രഹസമരങ്ങള്‍ നടത്തി ചരിത്രത്തിലിടം നേടിയ സ്ഥലമാണ് ബര്‍ദോളി. ചരിത്ര ഭൂമിയായ സ്വരാജ് ആശ്രമവും രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും.

രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായാണ് രാഹുല്‍ ഗാന്ധി ഗുജറത്തിലെത്തുന്നത്. സ്വരാജ് ആശ്രമം സന്ദര്‍ശിച്ചശേഷം മുരരി ബാപ്പു മൈതാനിയില്‍ നടക്കുന്ന പൊതുപരിപാടിയിലും രാഹുല്‍ പങ്കെടുക്കും. മോഡിയുടെ തട്ടകമായ ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി മോഡിക്കെതിരെ രൂക്ഷമായ ആക്രമണം നടത്തുമെന്നാണ് സൂചന.

SUMMARY: Ahmedabad: Congress vice president Rahul Gandhi will on Saturday visit Bardoli region in Gujarat.

Keywords: Rahul Gandhi, Narendra Modi, Gujarat, Bardoli region, Indian General Elections, 2014
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia