കോണ്‍ഗ്രസിന് അമേത്തിയിലും തിരിച്ചടി; രാഹുല്‍ ഗാന്ധിക്കെതിരെ കരിങ്കൊടി

 


അമേത്തി: കോണ്‍ഗ്രസിന് ശക്തമായ തിരിച്ചടി നല്‍കി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനും പാര്‍ട്ടിയുടെ അപ്രഖ്യാപിത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിക്കെതിരെ അമേത്തിയില്‍ കരിങ്കൊടി പ്രകടനം. ബുധനാഴ്ച സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പം അമേത്തിയിലെത്തിയ രാഹുലിന് നേര്‍ക്ക് ഭാരതീയ കിസാന്‍ യൂണിയന്‍ പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ മേധാവിയായി തിരഞ്ഞെടുത്ത ശേഷം രാഹുല്‍ ഗാന്ധി ഇതാദ്യമായാണ് കോണ്‍ഗ്രസിന്റെ തട്ടകമായ അമേത്തിയിലെത്തിയത്.
കോണ്‍ഗ്രസിന് അമേത്തിയിലും തിരിച്ചടി; രാഹുല്‍ ഗാന്ധിക്കെതിരെ കരിങ്കൊടിരണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് രാഹുല്‍ അമേത്തിയിലെത്തിയത്. കഴിഞ്ഞയാഴ്ച ആം ആദ്മി പാര്‍ട്ടിയുടെ നേതാവും രാഹുല്‍ ഗാന്ധിക്കെതിരെയുള്ള മല്‍സരാര്‍ത്ഥിയുമായ കുമാര്‍ വിശ്വാസ് രാഹുലിനെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിച്ചിരുന്നു. വികസനത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന രാഹുല്‍ഗാന്ധിയുടെ മണ്ഡലത്തില്‍ വികസനമൊന്നും കണ്ടില്ലെന്ന് കുമാര്‍ വിശ്വാസ് തുറന്നടിച്ചിരുന്നു. അമേത്തിയിലെത്തി കൈവീശിക്കാണിച്ച് തിരിച്ചുപോയാലൊന്നും വികസനമുണ്ടാകില്ലെന്നായിരുന്നു കുമാര്‍ വിശ്വാസിന്റെ പ്രസ്താവന.
SUMMARY: Amethi: In a huge embarrassment for Congress Vice President Rahul Gandhi, the members of Bhartiya Kisan Union showed him black flags during his visit to Amethi on Wednesday.
Keywords: National, Rahul Gandhi, Amethi, Kumar Vishwas, Black flag,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia