കോവിഡ് മഹാമാരിക്കിടയില്‍ പരീക്ഷ നടത്തുന്നത് വിദ്യാര്‍ത്ഥികളോടുളള അനീതിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
Jul 10, 2020, 17:57 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 10.07.2020) കോവിഡ് മഹാമാരിക്കിടയില്‍ പരീക്ഷ നടത്തുന്നത് വിദ്യാര്‍ത്ഥികളോടുളള അനീതിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോളജുകളിലും സര്‍വ്വകലാശാലകളിലും സെപ്റ്റംബറില്‍ അവസാന വര്‍ഷ പരീക്ഷകള്‍ നടത്താനുള്ള യുജിസി തീരുമാനത്തിനെതിരെയാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്. പരീക്ഷകള്‍ റദ്ദാക്കണമെന്നും വിദ്യാര്‍ത്ഥികളെ അവരുടെ മുന്‍ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ പാസാക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
'വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുക' എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ പങ്കുവെച്ച ഒരു വീഡിയോയിലാണ് അദ്ദേഹം ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. 'കോവിഡ് 19 മൂലം നിരവധി പേര്‍ക്ക് കഷ്ടതകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സ്‌കൂളുകളിലും കോളേജുകളിലും സര്‍വകലാശാലകളിലും പഠിക്കുന്ന നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്കും ഒരുപാട് കഷ്ടപ്പാടുകള്‍ സഹിക്കേണ്ടതായി വന്നിട്ടുണ്ട്. ഐഐടികളും കോളേജുകളും പരീക്ഷകള്‍ റദ്ദാക്കി വിദ്യാര്‍ഥികളെ പാസ്സാക്കണം. യു ജി സിയും പരീക്ഷകള്‍ റദ്ദാക്കി കഴിഞ്ഞ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് കയറ്റം നല്‍കണം.' രാഹുല്‍ ഗാന്ധി പറഞ്ഞു.
It is extremely unfair to conduct exams during the Covid19 pandemic.— Rahul Gandhi (@RahulGandhi) July 10, 2020
UGC must hear the voice of the students and academics. Exams should be cancelled and students promoted on basis of past performance. #SpeakUpForStudents pic.twitter.com/1TYY3q58i0
Keywords: New Delhi, News, National, Rahul Gandhi, Examination, Students, COVID-19, University exams, Congress, Cancelled, Rahul Gandhi on university exams
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

