ഇന്ധനവില വര്‍ധന; രാഹുല്‍ ഗാന്ധി ഉള്‍പെടെയുള്ള പ്രതിപക്ഷ എം പിമാര്‍ പാര്‍ലമെന്റിലെത്തിയത് സൈകില്‍ ചവിട്ടി

 


ന്യൂഡെല്‍ഹി: (www.kvartha.com 03.08.2021) രാജ്യത്ത് ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പെടെയുള്ള പ്രതിപക്ഷ എം പിമാര്‍ പാര്‍ലമെന്റിലെത്തിയത് സൈകില്‍ ചവിട്ടി. ചൊവ്വാഴ്ച രാവിലെ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 17 പ്രതിപക്ഷ പാര്‍ടികളുടെ യോഗത്തിലാണ് ഇത്തരമൊരു പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.

ഇന്ധനവില വര്‍ധന; രാഹുല്‍ ഗാന്ധി ഉള്‍പെടെയുള്ള പ്രതിപക്ഷ എം പിമാര്‍ പാര്‍ലമെന്റിലെത്തിയത് സൈകില്‍ ചവിട്ടി

രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും നേതൃത്വത്തില്‍ കാര്‍ഷിക നിയമങ്ങള്‍ എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ട്രാക്ടര്‍ റാലി സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സിങ് സുര്‍ജേവാല, ദീപീന്ദര്‍ സിങ് ഹൂഡ എന്നിവരെ ഡെല്‍ഹി പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
Keywords:  New Delhi, News, National, Rahul Gandhi, Politics, Parliament, Rahul Gandhi leads bicycle rally to Parliament over fuel price hike
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia