രാഹുല്‍ ഗാന്ധിക്ക് പത്ത് കോടി

 


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പത്ത് കോടിയുടെ ആസ്തി. അമേഠിയില്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. 8,07,58,265 രൂപയുടെ സ്ഥാവര വസ്തുക്കളും 1,32,48,284 രൂപയുടെ ജംഗമ വസ്തുക്കളുമാണ് രാഹുലിനുള്ളത്. 201213 വര്‍ഷത്തില്‍ 92,46,973 രൂപയാണ് ആദായ നികുതി നല്‍കിയത്.

രാഹുല്‍ ഗാന്ധിക്ക് പത്ത് കോടി
35,000 രൂപയാണ് രാഹുല്‍ ഗാന്ധിയുടെ കൈവശമുള്ളത്. മൂന്ന് ബാങ്കുകളിലായി 9,50,575 രൂപ നിക്ഷേപമുണ്ട്. 1,90,000 ഷെയറുകള്‍, കടപത്രങ്ങള്‍, 81,28,153 മ്യൂച്ച്വല്‍ ഫണ്ട്, 20,70,146 പോസ്റ്റല്‍ നിക്ഷേപം എന്നിങ്ങനെയാണ് കണക്കുകള്‍. 6,89,14,673 രൂപ വസ്തു വാങ്ങാനായി ചിലവഴിച്ചു.

ഇതുകൂടാതെ 330 ഗ്രാം അഭരണങ്ങളാണുള്ളത്. 2,87,915 രൂപയാണിതിന്റെ വില. ഇന്ദിരാഗാന്ധി ഫാം ഹൗസ് എന്ന പേരില്‍ ഡല്‍ഹിയില്‍ ഒരു ഫാം ഹൗസ് സ്വന്തമായുണ്ട് രാഹുലിന്. സഹോദരി പ്രിയങ്ക ഗാന്ധിയും ഇതില്‍ പങ്കാളിയാണ്.

SUMMARY: Ne
w Delhi: Like his mother and Congress President Sonia Gandhi, Rahul Gandhi also owns assets worth almost Rs 10 crore. In his affidavit filed before the returning officer at Amethi, he has declared movable assets worth Rs 8,07,58,265 and immovable assets worth Rs 1,32,48,284. Income shown for the Financial Year 2012-13 is Rs 92,46,973.

Keywords: Elections 2014, Robert Vadra, Uma Bharti, Bharatiya Janata Party, Sonia Gandhi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia