പുതിയ തന്ത്രവുമായി ഹര്‍ദ്ദിക് പട്ടേല്‍; പട്ടേല്‍ സമുദായക്കാര്‍ ബാങ്കുകളില്‍ നിന്ന് മുഴുവന്‍ തുകയും പിന്‍ വലിക്കണമെന്ന് ആഹ്വാനം

 


അഹമ്മദാബാദ്: (www.kvartha.com 10.09.2015) സംവരണം ആവശ്യപ്പെട്ട് ഗുജറാത്തില്‍ പട്ടേല്‍ സമുദായാംഗങ്ങള്‍ നടത്തിവരുന്ന സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ തീരുമാനം. ഇതിനായി സംസ്ഥാന സര്‍ക്കാരുമായി സാമ്പത്തീക നിസഹകരണത്തിന് സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പ് ആഹ്വാനം ചെയ്തു.

സംസ്ഥാനത്തെ പട്ടേല്‍ സമുദായാംഗങ്ങള്‍ ബാങ്കുകളില്‍ നിന്ന് മുഴുവന്‍ തുകയും പിന്‍ വലിക്കണമെന്നാണ് പട്ടേല്‍ നേതാക്കളുടെ ആഹ്വാനം.

സംവരണം വേണമെന്ന ഞങ്ങളുടെ ആവശ്യം ചെവിക്കൊള്ളാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല. അതിനാല്‍ സംസ്ഥാനത്തെ പട്ടേല്‍ സമുദായാംഗങ്ങള്‍ ബാങ്കുകളില്‍ നിന്ന് മുഴുവന്‍ തുകയും പിന്‍ വലിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ഞങ്ങളുടെ സമുദായാംഗങ്ങള്‍ക്ക് മാത്രമായി ഏതാണ്ട് 70 ലക്ഷം ബാങ്ക് അക്കൗണ്ടുകളുണ്ടെന്നാണ് അറിവ്. ഓരോ അക്കൗണ്ടിലും കുറഞ്ഞത് 50,000 രൂപയെങ്കിലുമുണ്ട്. അതായത് ഞങ്ങളുടെ സമുദായത്തിന് 350 കോടി രൂപയില്‍ കൂടുതല്‍ ബാങ്കുകളില്‍ നിക്ഷേപമുണ്ട്. അത് പിന്‍ വലിക്കാനാണ് തീരുമാനം സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പിന്റെ വക്താവ് വരുണ്‍ പട്ടേല്‍ പറഞ്ഞു.

ഇതുകൂടാതെ യുഎസില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ബഹിഷ്‌ക്കരിക്കുമെന്ന് യുഎസിലെ പട്ടേല്‍ സമുദായം പ്രഖ്യാപിച്ചിരുന്നു.

പുതിയ തന്ത്രവുമായി ഹര്‍ദ്ദിക് പട്ടേല്‍; പട്ടേല്‍ സമുദായക്കാര്‍ ബാങ്കുകളില്‍ നിന്ന് മുഴുവന്‍ തുകയും പിന്‍ വലിക്കണമെന്ന് ആഹ്വാനം


SUMMARY: We have made an appeal to the Patel community members to withdraw their money from banks because this state government has turned a deaf ear to our demands to get reservation. As per our knowledge, there are around 70 lakh bank accounts of our community members which have at least Rs 50,000 each, and that means our community has around Rs 350 crore (of d

Keywords: Patel Group, Gujrath, Stir,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia