ഖുർ ആൻ അശുദ്ധമാക്കിയെന്നാരോപണം; പഞ്ചാബിൽ സംഘർഷം

 


ADVERTISEMENT

ചണ്ഡീഗഡ്: (www.kvartha.com 26.06.2016) പഞ്ചാബിലെ മുസ്ലീം ഭൂരിപക്ഷ പട്ടണമായ മലേർകോട്ട്ലയിൽ സംഘർഷം. മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർ ആൻ അശുദ്ധമാക്കിയെന്ന വാർത്ത പ്രചരിച്ചതോടെയാണിത്.

പ്രതിഷേധക്കാർ നിരവധി വാഹനങ്ങൾ അഗ്നിക്കിരയാക്കി. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഒരു സെമിത്തേരിയിൽ ഖുർ ആന്റെ കീറിയ പേജുകൾ കണ്ടെത്തിയെന്നായിരുന്നു പ്രചാരണം.

അകാലി ദൾ എം.എൽ.എ ഫർസാന ഖതൂനിന്റെ ഭർത്താവും മുൻ ഡിജിപി ഇസ് ഹർ ആലമിന്റെ സുരക്ഷ ഉദ്യോഗസ്ഥർ ജനകൂട്ടത്തിന് നേർക്ക് വെടിവെച്ചുവെന്ന് പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റ് അമരീന്ദർ സിംഗ് ആരോപിച്ചു. ഇതിൽ നിരവധി പേർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.

ബസുകൾ, കാറുകൾ, മറ്റ് വാഹനങ്ങൾ എന്നിവ പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. ജനകൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ആകാശത്തേയ്ക്ക് വെടിവെച്ചു.

പട്ടണത്തിൽ സംഘർഷമുണ്ടെങ്കിലും സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമാണെന്ന് പോലീസ് പറഞ്ഞു. അപവാദ പ്രചാരണത്തിലൂടെ സാമുദായിക സൗഹാർദ്ദം തകർക്കാൻ ആരേയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ പറഞ്ഞു.
ഖുർ ആൻ അശുദ്ധമാക്കിയെന്നാരോപണം; പഞ്ചാബിൽ സംഘർഷം

SUMMARY: Chandigarh: Punjab’s Muslim-dominated town of Malerkotla remained tense on Saturday following violence triggered by an alleged incident of desecration of Muslim holy book, the Quran.

Keywords: Chandigarh, Punjab, Muslim-dominated town, Malerkotla, Remained, Tense, Saturday, Following, Violence, Triggered, Desecration, Muslim holy book, Quran.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia