Found Dead | വീട്ടിനുള്ളിലെ പെട്ടിയില്‍ 3 പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തി
Oct 2, 2023, 15:12 IST
ADVERTISEMENT
ജലന്തര്‍: (KVARTHA) വീട്ടിനുള്ളിലെ പെട്ടിയില്‍ മൂന്ന് പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെത്തി. അമൃത (9), ശക്തി (7), കാഞ്ചന്‍ (4) എന്നിവരാണ് മരിച്ചത്. പഞ്ചാബിലെ ജലന്തര്‍ ജില്ലയിലെ കാണ്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം.
പൊലീസ് പറയുന്നത്: ജോലി കഴിഞ്ഞെത്തിയ മാതാപിതാക്കള്‍ വീട്ടില്‍ കുട്ടികളെ കാണാത്തതിനാല്‍ മഖ്‌സുദന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തിങ്കളാഴ്ച രാവിലെ വീട് മാറുന്നതിന്റെ ഭാഗമായി പെട്ടിയെടുത്തപ്പോള്‍ അമിതഭാരം കാരണം തുറന്നുനോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടികളുടെ പിതാവിന്റെ മദ്യപാന ശീലം കാരണം വീടൊഴിയാന്‍ ഈയിടെ വീട്ടുടമയില്‍നിന്ന് അന്ത്യശാസനം ലഭിച്ചിരുന്നു.
പ്രദേശത്ത് കുടിയേറിപ്പാര്‍ത്ത തൊഴിലാളി കുടുംബത്തിന് അഞ്ച് മക്കളാണുള്ളത്. പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രദേശത്ത് കുടിയേറിപ്പാര്‍ത്ത തൊഴിലാളി കുടുംബത്തിന് അഞ്ച് മക്കളാണുള്ളത്. പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: Punjab, Girls, Found Dead, House, News, National, Police, Crime, Punjab: Three girls found dead in their house.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

