Weapons Seized | പഞ്ചാബില്‍ ചൈനീസ് പിസ്റ്റളുകള്‍ അടക്കമുള്ള ആയുധങ്ങള്‍ കണ്ടെത്തി; പാക് ഡ്രോണ്‍ ഇറക്കിയതെന്ന് സംശയം; പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയതായി ബിഎസ്എഫ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍ ചൈനീസ് പിസ്റ്റളുകള്‍ അടക്കമുള്ള ആയുധങ്ങള്‍ അതിര്‍ത്തി രക്ഷാ സേന (BSF) കണ്ടെത്തി. പാക് ഡ്രോണ്‍ ഇറക്കിയതെന്ന് സംശയിക്കുന്ന ആയുധശേഖരത്തില്‍ നാല് ചൈനീസ് നിര്‍മിത പിസ്റ്റളുകളാണ് പിടിച്ചെടുത്തത്. ആയുധങ്ങള്‍ പിടിച്ചെടുത്ത പശ്ചാത്തലത്തില്‍ സൈന്യം നിരീക്ഷണം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ടെന്ന് സൈന്യം വ്യക്തമാക്കി. 

Aster mims 04/11/2022

അജ്ഞാത സംഘം കനത്ത മൂടല്‍മഞ്ഞിന്റെ മറവിലാണ് ആയുധം രാജ്യത്തേക്ക് കടത്തിയതെന്ന് സൈന്യം വ്യക്തമാക്കി. പാകിസ്താന്‍ അതിര്‍ത്തി ഭാഗത്ത് നിന്ന് ഡ്രോണ്‍ ശബ്ദം കേട്ട ഉടന്‍ തന്നെ ബിഎസ്എഫ് ആ ദിശയിലേക്ക് വെടിയുതിര്‍ത്തു.

Weapons Seized | പഞ്ചാബില്‍ ചൈനീസ് പിസ്റ്റളുകള്‍ അടക്കമുള്ള ആയുധങ്ങള്‍ കണ്ടെത്തി; പാക് ഡ്രോണ്‍ ഇറക്കിയതെന്ന് സംശയം; പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയതായി ബിഎസ്എഫ്

വെടിവെയ്പില്‍ ഉഞ്ച തകാല ഗ്രാമ പ്രദേശത്ത് എന്തോ വീഴുന്ന ശബ്ദം കേട്ടെന്ന് ബിഎസ്എഫ് പ്രസ്താവനയില്‍ പറഞ്ഞു. പ്രാഥമിക തിരച്ചിലില്‍ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള കൃഷിയിടത്തില്‍ തടികൊണ്ട് നിര്‍മിച്ച ഒരു പെട്ടി കിടക്കുന്നതായി സൈന്യം കണ്ടെത്തി. അതില്‍ നാല് പിസ്റ്റളുകളും ഒപ്പം വെടിയുണ്ടകളും മറ്റും ബിഎസ്എഫ് കണ്ടെടുത്തു.

Keywords: New Delhi, News, National, BSF Jawans, Drone, Found, Punjab: BSF seizes Chinese weapons dropped by Pak drone.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia