Arrested | മതഗ്രന്ഥത്തിന്റെ ചില പേജുകള്‍ കീറിയെന്ന് ആരോപണം; 9 വയസുകാരന്‍ അറസ്റ്റില്‍

 


ചണ്ഡീഗഢ്: (www.kvartha.com) മതഗ്രന്ഥത്തെ അവഹേളിച്ചെന്ന കുറ്റത്തിന് ഒമ്പത് വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ബിഷന്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. മതഗ്രന്ഥത്തിന്റെ ചില പേജുകള്‍ കീറിയെന്നാണ് ആരോപണം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഒക്ടോബര്‍ അഞ്ചിന് 'ഗുരു ഗ്രന്ഥ സാഹിബിന്റെ' ചില പേജുകള്‍ കീറി മാറ്റിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഉടന്‍ തന്നെ ഇക്കാര്യം ഗുരുദ്വാര കമിറ്റി അധ്യക്ഷനെ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ ഒരു ആണ്‍കുട്ടി പേജുകള്‍ കീറി മാറ്റുന്നതായി കണ്ടെത്തി.

Arrested | മതഗ്രന്ഥത്തിന്റെ ചില പേജുകള്‍ കീറിയെന്ന് ആരോപണം; 9 വയസുകാരന്‍ അറസ്റ്റില്‍

വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി കുട്ടിയെ അറസ്റ്റ് ചെയ്തു. കുട്ടിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി, പ്രാദേശിക തിരുത്തല്‍ ഹോമിലേക്ക് അയച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചു.

Keywords: News, National, Arrest, Arrested, Police, Punjab: 9-Year-old boy apprehended for sacrilege.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia