Phone Call | തീവ്രവാദി ആക്രമണത്തിന് സാധ്യതയുണ്ടെന്ന് റെയില്‍വേ കണ്‍ട്രോള്‍ റൂമിലേക്ക് വ്യാജ ഫോണ്‍ സന്ദേശം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പൂനെ: (www.kvartha.com) തീവ്രവാദി ആക്രമണത്തിന് സാധ്യതയുണ്ടെന്ന് പൂനെ റെയില്‍വേ കണ്‍ട്രോള്‍ റൂമിലേക്ക് വ്യാജ ഫോണ്‍ സന്ദേശം. തുടര്‍ന്ന് സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കി. അതേ.മയം സന്ദേശം വ്യാജമായിരുന്നുവെന്ന് കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.

സന്ദേശത്തിന് പിന്നാലെ റെയില്‍വേ സ്റ്റേഷനിലെ സുരക്ഷ വര്‍ധിപ്പിക്കുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ട്രെയിനില്‍ വച്ച് റെയില്‍വേ പ്രൊടക്ഷന്‍ ഫോഴ്‌സുമായി തര്‍ക്കിച്ചതിനെ തുടര്‍ന്ന് രോഷാകുലനായ ആളാണ് ഇത്തരത്തില്‍ കണ്‍ട്രോള്‍ റൂമിലേക്ക് വ്യാജ അറിയിപ്പ് നല്‍കിയത്.

Aster mims 04/11/2022
Phone Call | തീവ്രവാദി ആക്രമണത്തിന് സാധ്യതയുണ്ടെന്ന് റെയില്‍വേ കണ്‍ട്രോള്‍ റൂമിലേക്ക് വ്യാജ ഫോണ്‍ സന്ദേശം

ഇയാളെ പിന്നീട് കത്രാജ് ഏരിയയില്‍ നിന്ന് കണ്ടെത്തിയതായും അധികൃതര്‍ വ്യക്തമാക്കി. വെള്ളിയാഴ്ച വൈകുന്നേരമാണ് കോള്‍ ലഭിച്ചത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായും സംഭവത്തില്‍ കേസെടുക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

Keywords: Pune, News, National, Phone-call, Message, Fake, Pune: Fake phone call to railway control room on terror attack.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia