ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: വിഎസിനെതിരെ കടുത്ത നടപടി കൈക്കൊള്ളണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ കടും പിടുത്തത്തിന് തിരിച്ചടി. വിഎസിനെതിരെയുള്ള അച്ചടക്ക നടപടി പരസ്യ ശാസനയില്‍ ഒതുക്കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് ഇത് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.
വി എസ് സമീപ കാലത്ത് സ്വീകരിച്ച ചില നടപടികളും പരാമര്‍ശങ്ങളും തെറ്റായിപ്പോയി. സ്വയം വിമര്‍ശനമെന്ന നിലയില്‍ വിഎസും ഇക്കാര്യം സമ്മതിച്ചു. ഇതിനെത്തുടര്‍ന്നാണ് പരസ്യശാസനയ്ക്ക് തീരുമാനമെടുത്തതെന്നും കാരാട്ട് പറഞ്ഞു. ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടിയുടെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചതായും കാരാട്ട് അറിയിച്ചു. ടിപി വധത്തില്‍ അറസ്റ്റിലായ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് വിഎസ്സിന്റെ ആവശ്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ കാരാട്ട് തയ്യാറായില്ല.
വിവാദ പ്രസംഗത്തിന്റെ പേരില്‍ ഇടുക്കി മുന്‍ ജില്ല സെക്രട്ടറി എംഎം മണിക്കെതിരെ ഉചിതമായ തീരുമാനമെടുക്കാന്‍ സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കുമെന്നും കാരാട്ട് പറഞ്ഞു. വിഎസിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്നായിരുന്നു കേരളഘടകത്തിലെ ഭൂരിപക്ഷ അഭിപ്രായം. എന്നാല്‍ ഇതു പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ കേന്ദ്രനേതൃത്വം തയ്യാറായില്ല.
സംസ്ഥാന നേതൃത്വത്തിനെതിരെ താനുയര്‍ത്തിയ വിമര്‍ശനങ്ങളില്‍ വിഎസ് കേന്ദ്ര നേതൃത്വത്തിനു മുന്നിലും ഉറച്ചുനിന്നു. തന്റെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും കേന്ദ്രനേതൃത്വം അംഗീകരിച്ചിട്ടില്ലെങ്കിലും ചിലത് അംഗീകരിച്ചുവെന്നും വിഎസ് യോഗശേഷം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു. അച്ചടക്ക നടപടിയെക്കുറിച്ചും താനുയര്‍ത്തിയ വിമര്‍ശനങ്ങള്‍ ശരിയാണോയെന്നതും ഉള്‍പ്പെടെ എല്ലാക്കാര്യങ്ങളും പ്രകാശ് കാരാട്ട് വിശദീകരിക്കുമെന്നും വിഎസ് വ്യക്തമാക്കിയിരുന്നു.
English Summery
Public objurgation to VS: Karat
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

