ഫേസ്ബുക്കിനെതിരെ കശ്മീരില്‍ പ്രതിഷേധം ശക്തം

 


ഫേസ്ബുക്കിനെതിരെ കശ്മീരില്‍ പ്രതിഷേധം ശക്തം
ശ്രീനഗര്‍: ഫേസ് ബുക്കിനെതിരെ കശ്മീരില്‍ പ്രതിഷേധം ശക്തമായി. ഇസ്ലാം വിരുദ്ധ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന സന്ദേശങ്ങള്‍ ഫേസ് ബുക്ക് പ്രചരിപ്പിക്കുകയാണെന്ന്‌ കശ്മീര്‍ നേതാവ് സയ്യിദ് അലി ഷാ ഗീലാനി പറഞ്ഞു. വെള്ളിയാഴ്ച, നവംബര്‍ 18ന്‌ പ്രാര്‍ത്ഥനയ്ക്ക് ശേഷം ഗീലാനിയുടെ ആഹ്വാന പ്രകാരം ശ്രീനഗറില്‍ ഫേസ്ബുക്കിനെതിരെ പ്രകടനം സംഘടിപ്പിച്ചു. ഇസ്ലാമിന്റെ പരിശുദ്ധ ഗേഹമായ ക അബായേയും പ്രവാചകന്‍ മുഹമ്മദ് നബിയേയും കുറിച്ച് മോശമായ അഭിപ്രായങ്ങള്‍ ഫേസ്ബുക്കില്‍ വരുന്നതാണ്‌ ഗീലാനിയെ ഫേസ്ബുക്കിനെതിരെ ചിന്തിപ്പിച്ചത്.

ഹൂറിയത്ത് കോണ്‍ഫറന്‍സ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫേസ്ബുക്കിലെ ഇത്തരം മുസ്ലീം വിരുദ്ധ പ്രവര്‍ത്തനങ്ങളെ നേരിടാന്‍ തയ്യാറെടുക്കുകയാണ്‌.

English Summery
Srinagar: Kashmiri separatist leader Syed Ali Shah Geelani on Friday called for a protest against some "objectionable anti-Islamic" content posted on social networking site Facebook. The call triggered protests in various parts of the valley. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia