ബംഗാളിലും ഹിജാബ് അനുകൂല പ്രതിഷേധം ഉയരുന്നു; കര്‍ണാടകയിലെ പെണ്‍കുട്ടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി
Feb 10, 2022, 15:03 IST
കൊല്‍കത: (www.kvartha.com 10.02.2022) പശ്ചിമ ബംഗാളിലും ഹിജാബ് അനുകൂല പ്രതിഷേധം ഉയരുന്നു. സംസ്ഥാന സര്‍കാരിന് കീഴിലുള്ള സ്വയംഭരണ സര്‍വകലാശാലയായ അലിയാ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ കര്‍ണാടകയിലെ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ബുധനാഴ്ച തെരുവിലിറങ്ങി. വിഷയം സംബന്ധിച്ച് വ്യാഴാഴ്ച കൊല്‍കതയില്‍ നടക്കുന്ന സമ്മേളനത്തിലേക്ക് മുസ്ലീം സമുദായത്തില്‍ നിന്നും 'സെകുലര്‍' 'സമൂഹത്തിലെ സ്ത്രീകളെ പ്രതിനിധീകരിക്കുന്ന 30-ലധികം സംഘടനകളിലെയും വനിതകളെ ക്ഷണിച്ചു.
കൂടാതെ, ബംഗാള്‍ ഇമാംസ് അസോസിയേഷന്‍ കര്‍ണാടകയിലെ നടപടികളെ അപലപിച്ചു, മുസ്ലീം യുവാക്കളെ പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങളില്‍ വീഴരുതെന്ന് അസോസിയേഷന്‍ അഭ്യര്‍ഥിച്ചു. ആലിയയിലെ ബുര്‍ഖ ധരിച്ച പെണ്‍കുട്ടികളും ആണ്‍കുട്ടികളും പ്രതിഷേധിച്ചു. 'സ്വതന്ത്ര ഇന്‍ഡ്യയില്‍, ഞാന്‍ എന്ത് കഴിക്കുന്നു, എന്ത് ധരിക്കുന്നു എന്നത് ചോദ്യം ചെയ്യപ്പെടുന്നു. ഒരു വിഭാഗം ആളുകള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന നിറം ധരിക്കാന്‍ അവകാശമുണ്ടെങ്കിലും, ബുര്‍ഖ ധരിച്ച പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പോകുന്നത് എന്തിനാണ് ചോദ്യം ചെയ്യപ്പെടുന്നത്?' പ്രതിഷേധ സമരത്തിലെ വിദ്യാര്‍ഥി നേതാവ് സാജിദുര്‍ റഹ്‌മാന്‍ ചോദിച്ചു.

'കര്‍ണാടകയില്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടികളെ വിദ്യാലയങ്ങളില്‍ പ്രവേശിപ്പിക്കുന്നില്ല. ഇത് ചെയ്യാന്‍ പാടില്ല. ഭരണഘടന നമുക്ക് നല്‍കിയിട്ടുള്ള അവകാശമാണ് ലംഘിക്കുന്നത്. അത് അനുവദിക്കുന്നത് വരെ ഞങ്ങള്‍ പ്രതിഷേധം തുടരും,' അവസാന വര്‍ഷ ചരിത്ര വിദ്യാര്‍ഥിനി വ്യക്തമാക്കി. 'കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ സമര പരിപാടികള്‍ എടുക്കേണ്ടി വരുമോ എന്ന് വ്യാഴാഴ്ചത്തെ സമ്മേളനം തീരുമാനിക്കും' ഓള്‍ ഇന്‍ഡ്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം ഉസ്മ ആലം ഡെകാന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.
'മുന്‍ രാഷ്ട്രപതി പ്രതിഭാ പാടീല്‍ എപ്പോഴും തല മറയ്ക്കുന്നു. എലിസബത് രാജ്ഞി എപ്പോഴും തൊപ്പി ധരിച്ചാണ് കാണപ്പെടുന്നത്. കന്യാസ്ത്രീകള്‍ വസ്ത്രം ധരിക്കുകയും തല മറയ്ക്കുകയും ചെയ്യുന്നു. എന്തിനാണ് ഒരു സമൂഹത്തെ ലക്ഷ്യമിടുന്നത്? ഇത് അതിശയകരവും ലജ്ജാകരവുമാണ്,' മറ്റൊരു വനിതാ സംഘടനയെ നയിക്കുന്ന ഖുദ്‌സിയ അഹ് മദ് ആരോപിച്ചു.
സംസ്ഥാനത്തെ മുസ്ലിം പുരോഹിതരെ പ്രതിനിധീകരിക്കുന്ന ബംഗാള്‍ ഇമാംസ് അസോസിയേഷന്‍ കര്‍ണാടകയിലെ സംഭവങ്ങളെ അപലപിച്ചു. 'നിരപരാധിയായ പെണ്‍കുട്ടിയെ ഗുണ്ടകള്‍ ആക്രമിക്കാന്‍ ശ്രമിച്ചു, ഇത് അപലപനീയവും ഭിന്നിപ്പുണ്ടാക്കുന്നതുമാണ്. പശ്ചിമ ബംഗാളില്‍, ആളുകള്‍ പ്രകോപനങ്ങള്‍ക്ക് കീഴടങ്ങരുതെന്ന് ഞങ്ങള്‍ അഭ്യര്‍ഥിച്ചു,' അസോസിയേഷന്‍ ചെയര്‍മാന്‍ എംഡി യഹ്യ മാധ്യമങ്ങളോട് പറഞ്ഞു.
Keywords: Kolkata, News, National, Students, Protest, Protesters, Bengal, Hijab, Girls, Pro-hijab protests reach West Bengal, students take to the streets.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.