രാഹുലിന്റെ വസതിയില്‍ പ്രിയങ്കയുടെ ഉന്നതതല യോഗം; രാഹുല്‍ ഗാന്ധി പങ്കെടുത്തില്ല

 


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ പ്രിയങ്ക ഗാന്ധിയുടെ ഉന്നത തല കോണ്‍ഗ്രസ് യോഗം. യോഗത്തില്‍ നിന്നും രാഹുല്‍ ഗാന്ധി വിട്ടുനിന്നത് ശ്രദ്ധേയമായി. സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍, കേന്ദ്രമന്ത്രി ജയ്‌റാം രമേശ്, ജനാര്‍ദ്ദന്‍ ദ്വിവേദി തുടങ്ങിയ പ്രമുഖരും യോഗത്തില്‍ പങ്കെടുത്തു.
ജനുവരി 17ന് നടക്കുന്ന നിര്‍ണ്ണായക യോഗത്തിന് മുന്നോടിയായി നടന്ന ഉന്നത തല യോഗം നിരവധി ഊഹാപോഹങ്ങള്‍ക്ക് തിരികൊളുത്തി. ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയുടേയും ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജരിവാളിന്റേയും പ്രശസ്തിയോട് കിടപിടിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയാത്തത് കോണ്‍ഗ്രസിന് തന്നെ തലവേദനയായിട്ടുണ്ട്.
ജനുവരി 17ന് നടക്കുന്ന യോഗത്തില്‍ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇതുവരെ രാഹുല്‍ ഗാന്ധിയുടെ പേരാണ് തല്‍സ്ഥാനത്തേയ്ക്ക് ഉയര്‍ന്നുവന്നിരുന്നത്. എന്നാല്‍ പ്രിയങ്ക ഗാന്ധിയുടെ രംഗപ്രവേശം ചില അഭ്യൂഹങ്ങള്‍ക്ക് ഇടനല്‍കിയിട്ടുണ്ട്.
രാഹുലിന്റെ വസതിയില്‍ പ്രിയങ്കയുടെ ഉന്നതതല യോഗം; രാഹുല്‍ ഗാന്ധി പങ്കെടുത്തില്ല SUMMARY: New Delhi: In an interesting turn of events, Congress president Sonia Gandhi's daughter Priyanka Gandhi Vadra on Tuesday called a high-level meet of party leaders.
Keywords: Rahul Gandhi, Priyanka Gandhi Vadra, Indian National Congress, Sonia Gandhi, Lok Sabha elections
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia