Priyanka Gandhi | കര്‍ണാടക തിരഞ്ഞെടുപ്പിനിടെ പ്രചാരണത്തിനിടെ ഹോടെലില്‍ ദോശയുണ്ടാക്കി പ്രിയങ്ക ഗാന്ധി; വൈറലായി വീഡിയോ

 


മൈസൂരു: (www.kvartha.com) കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഹോടെലില്‍ ദോശ ഉണ്ടാക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ, ഹോടെലില്‍ നിന്ന് ഭക്ഷണം കഴിച്ചപ്പോള്‍ അത്തരത്തിലൊരു ദോശ ഉണ്ടാക്കി കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു എന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്.

തുടര്‍ന്ന് പ്രിയങ്ക ഗാന്ധി ഹോടെലിലെ അടുക്കളയില്‍ ജീവനക്കാരുമായി വര്‍ത്തമാനം പറയുന്നതും ദോശയുണ്ടാക്കുന്നതും വീഡിയോയില്‍ കാണാം. കോണ്‍ഗ്രസ് നേതാക്കളായ ഡി കെ ശിവകുമാറും രണ്‍ദീപ് സിങ് സുര്‍ജെവാലയും പ്രിയങ്ക ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. ഹോടെല്‍ ഉടമയ്ക്കും കുടുംബത്തിനും പ്രിയങ്ക നന്ദി അറിയിക്കുകയും അവര്‍ക്കൊപ്പം സെല്‍ഫി എടുക്കുകയും ചെയ്തു. 

Priyanka Gandhi | കര്‍ണാടക തിരഞ്ഞെടുപ്പിനിടെ പ്രചാരണത്തിനിടെ ഹോടെലില്‍ ദോശയുണ്ടാക്കി പ്രിയങ്ക ഗാന്ധി; വൈറലായി വീഡിയോ

അതേസമയം 224 സീറ്റുകളുള്ള കര്‍ണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് മെയ് 10ന് ഒറ്റ ഘട്ടമായി നടക്കും. മെയ് 13നാണ് വോടെണ്ണല്‍.
Keywords:  Karnataka, News, National, Priyanka Gandhi, Hotel, Dosa, Politics, Election, Priyanka Gandhi Tries Her Hand At Making Dosa During Karnataka Poll Campaign. Watch.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia