ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: സജീവ രാഷ്ട്രീയത്തിലേയ്ക്ക് കടക്കുന്നതിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധി പാര്‍ട്ടിയില്‍ പുതിയ ചുമതലകള്‍ ഏറ്റെടുത്തതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
സോണിയാഗാന്ധിയുടെ അഭാവത്തില്‍ റായ് ബലേറിയിലെ സംഘടനാ കാര്യങ്ങള്‍ നോക്കി നടത്താനുള്ള ചുമതലയാണ് പ്രിയങ്കാ ഗാന്ധിയില്‍ നിക്ഷിപ്തമായിരിക്കുന്നത്. ഇതുകൂടാതെ ഡല്‍ഹിയില്‍ ജനതാ ദര്‍ബാര്‍ നടത്താനുള്ള ചുമതലയും പ്രിയങ്കയ്ക്ക് നല്‍കിയിട്ടുണ്ട്.
2011ല്‍ നടന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണാര്‍ത്ഥം പ്രിയങ്കാ ഗാന്ധി എത്തിയിരുന്നു. പ്രിയങ്ക സജീവ രാഷ്ട്രീയത്തിലേയ്ക്ക് കടക്കുമെന്ന സൂചനകളുണ്ടായെങ്കിലും ഇതാദ്യമായാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ തന്നെ ഇക്കാര്യം സ്ഥിരീകരിക്കുന്നത്.
English Summery
New Delhi: After a long break from politics, Priyanka Gandhi is back in a new role in the Congress party.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

