ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സജീവ അംഗമല്ലെങ്കിലും പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ തുടങ്ങി. അമ്മയും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷയുമായ സോണിയ ഗാന്ധിക്ക് പിന്തുണ തേടി പ്രിയങ്ക റായ് ബറേലിയിലെ മുസ്ലീം പണ്ഡിതന്മാരുമായി കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തിയതായി ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
ആള്‍ ഇന്ത്യ ഉലമ ആന്‍ഡ് മശെയ്ഖ് ബോര്‍ഡ് ജനറല്‍ സെക്രട്ടറി ബബാര്‍ അഷറഫുമായാണ് പ്രിയങ്ക കൂടിക്കാഴ്ച നടത്തിയത്. ഏപ്രില്‍ 22നായിരുന്നു കൂടിക്കാഴ്ച. സുന്നി മുസ്ലീങ്ങളുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും ബബാര്‍ അഷറഫ് പ്രിയങ്കയുമായി പങ്കുവെച്ചതായാണ് വിവരം. ഈ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സമുദായത്തിന്റെ പിന്തുണ കോണ്‍ഗ്രസിനുണ്ടാകുമെന്ന് ബബാര്‍ അഷറഫ് ഉറപ്പുനല്‍കിയതായി പ്രിയങ്കയുടെ അടുത്ത വൃത്തങ്ങള്‍ പറയുന്നു.
അതേസമയം ചര്‍ച്ചയില്‍ സോണിയ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ പങ്കെടുത്തിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. പാര്‍ട്ടിയുടെ പ്രശ്‌നങ്ങളില്‍ പ്രിയങ്ക സജീവമായി ഇടപെടുമെന്നതിന്റെ സൂചനയായാണ് ഈ വിഷയത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
SUMMARY: New Delhi: While she might not be a Congress member officially, but Priyanka Gandhi Vadra has started to play an active role in the internal and external affairs of the party.
Keywords: Priyanka Gandhi Vadra, Congress, Sunni Muslims, Muslim clerics, Elections 2014

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.