'സ്‌കൂള്‍ യൂനിഫോം ധരിക്കാത്ത പെണ്‍കുട്ടികളോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടു'; പ്രിന്‍സിപലിനെതിരെ കേസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഭോപാല്‍: (www.kvartha.com 060.9.2021) മധ്യപ്രദേശില്‍ സ്‌കൂള്‍ യൂനിഫോം ധരിക്കാത്ത പെണ്‍കുട്ടികളോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടുവെന്ന പരാതിയില്‍ സ്‌കൂള്‍ പ്രിന്‍സിപലിനെതിരെ കേസ്. രാജ്ഗഡ് ജില്ലയിലെ സര്‍കാര്‍ ഹയര്‍സെകെന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപല്‍ രാധേശ്യാം മാളവ്യയ്‌ക്കെതിരെ(50) ആണ് പൊലീസ് കേസെടുത്തത്. മച്ചാല്‍പുര്‍ പൊലീസ് സ്റ്റേഷനില്‍ മൂന്ന് പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയിലാണ് നടപടി. 
Aster mims 04/11/2022

യൂനിഫോം തയ്ച്ചുകിട്ടിയില്ലെന്നു പെണ്‍കുട്ടികള്‍ പറഞ്ഞെങ്കിലും മാളവ്യ കോപാകുലനാവുകയും അവര്‍ ധരിച്ചിരിക്കുന്നവ അഴിച്ചുമാറ്റാന്‍ പറയുകയും ചെയ്തു. പെണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍ സ്‌കൂളിലെ ആണ്‍കുട്ടികളെ 'നശിപ്പിക്കുന്നു' എന്നു പറഞ്ഞാണ് വസ്ത്രം മാറാന്‍ ആവശ്യപ്പെട്ടത്. പോക്‌സോ ഉള്‍പ്പെടെ ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി ശനിയാഴ്ച വൈകുന്നേരം മാളവ്യയ്‌ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. 

'സ്‌കൂള്‍ യൂനിഫോം ധരിക്കാത്ത പെണ്‍കുട്ടികളോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടു'; പ്രിന്‍സിപലിനെതിരെ കേസ്

Keywords:  News, National, Case, Complaint, Girl, Principal, Police, Cloth, Principal Booked In MP For Allegedly Asking His Girl Students To Take Off Their Clothes
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script