രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രണബിനെ പിന്തുണയ്ക്കുമെന്ന്‌ മമത

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രണബിനെ പിന്തുണയ്ക്കുമെന്ന്‌ മമത
ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജി വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. തെരഞ്ഞെടുപ്പില്‍ യുപിഎ സ്ഥാനാര്‍ത്ഥി പ്രണബ് മുഖര്‍ജിയെ പിന്തുണക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി വ്യക്തമാക്കി. വേറെ മാര്‍ഗമൊന്നുമില്ലാത്തതിനാലാണ്‌ പ്രണബിനെ പിന്തുണയ്ക്കുന്നത്. തന്റെ തീരുമാനം ഒട്ടും സന്തോഷത്തോടെയല്ല. വോട്ട് പാഴാക്കുന്നത് ശരിയല്ല എന്നും വേദനയോടെയാണ് തീരുമാനമെടുക്കുന്നതെന്നും അവര്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃ യോഗത്തിന് ശേഷമാണ് തന്റെ തീരുമാനം അറിയിച്ചത്.

എപിജെ അബ്ദുള്‍ കലാമിനെയായിരുന്നു രാഷ്ട്രപതി സ്ഥാനത്തേക്ക് നേരത്തെ മമത നിര്‍ദ്ദേശിച്ചിരുന്നത്. എതിര്‍ത്തു നിന്ന മമതാ ബാനര്‍ജിയെ അനുനയിപ്പിക്കാന്‍ സോണിയാ ഗാന്ധി തന്നെ നേരിട്ട് രംഗത്തെത്തിയിരുന്നു. എന്നാല്‍ യുപിഎക്ക് അനുകൂല നിലപാട് എടുക്കാതിരുന്ന മമത തന്റെ ശ്രമങ്ങള്‍ക്ക് സമാജ്‌വാദി പാര്‍ട്ടിയെ കൂട്ടു പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. 

എന്നാല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പ് കഴിയുന്നതോടെ യുപിഎയില്‍ ഒറ്റപ്പെടും എന്നതാണ് മമതയുടെ മനംമാറ്റത്തിന് കാരണമായി രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

English Summery
Kolkata: Swallowing her sense of humiliation, firebrand West Bengal Chief Minister and TMC chief Mamata Banerjee on Tuesday announced that her party will support UPA’s candidate Pranab Mukherjee in the Presidential poll.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia