പ്രതാപനേയും സതീശനേയും രാഹുല്‍ ഗാന്ധി ദില്ലിയിലേയ്ക്ക് വിളിപ്പിച്ചു
Aug 9, 2012, 13:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: നെല്ലിയാമ്പതി പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിന് ടി.എന്‍ പ്രതാപനേയും വിഡി സതീശനേയും രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേയ്ക്ക് വിളിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ഇരുവരും രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ചനടത്തും.
നെല്ലിയാമ്പതി പ്രശ്നത്തില്‍ പിസി ജോര്‍ജ്ജ് ടി.എന്‍ പ്രതാപനെതിരെ നടത്തിയ പ്രസ്താവന യുഡിഎഫില്‍ വന്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം പ്രശ്നത്തില്‍ ഇടപെടുന്നത്.
ടിഎന്‍ പ്രതാപന്‍ ധീവര സമുദായാംഗമാണെന്നും മല്‍സ്യത്തൊഴിലാളികളുടെ പ്രശ്നത്തില്‍ മാത്രം ഇടപെട്ടാല്‍ മതിയെന്നും പിസി ജോര്‍ജ്ജ് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ ടി.എന്‍ പ്രതാപനും വിഡി സതീശനും പരസ്യമായി രംഗത്തെത്തുകയും പ്രശ്നത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ പ്രതികരണം ഏറേ വേദനിപ്പിച്ചെന്നും വ്യക്തമാക്കുകയും ചെയ്തു.

ഇതിനിടെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ യുഡിഎഫ് ഉപസമിതിയുടെ വിലക്കുകളെ മറികടന്ന് നെല്ലിയാമ്പതി സന്ദര്‍ശിച്ചതും പ്രതിസന്ധി രൂക്ഷമാക്കി. ഇതേതുടര്‍ന്ന് എം.എം ഹസന്‍ യുഡിഎഫ് ഉപസമിതി കണ്‍ വീനര്‍ സ്ഥാനം രാജിവച്ചിരുന്നു.
English Summery
Prathapan and Satheeshan called to Delhi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.