ജീന്‍സ് ധരിച്ചാല്‍ ആസിഡ് ആക്രമണമുണ്ടാകുമെന്ന് ഭീഷണി പോസ്റ്ററുകള്‍
Aug 7, 2012, 15:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റാഞ്ചി: ഉത്തരാഖണ്ഡില്‍ ജീന്‍സ് ധരിക്കുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ ആസിഡ് ആക്രമണമുണ്ടാകുമെന്ന ഭീഷണി ഉയര്‍ത്തി നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ദുപ്പട്ട ധരിക്കാത്തവര്‍ക്കെതിരേയും ആസിഡ് ആക്രമണമുണ്ടാകുമെന്ന് പോസ്റ്ററുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. റാഞ്ചിയിലാണ് ഇത്തരം പോസ്റ്ററുകള്‍ പരക്കെ പ്രത്യക്ഷപ്പെട്ടത്.
ജാര്‍ഖണ്ഡ് മുക്തി സംഘ് എന്ന സംഘടനയുടെ പേരിലാണ് പോസ്റ്ററുകള്‍.. നഗരത്തിലെ സെന്റ് സേവിയേഴ്സ് കോളേജ്, ആല്‍ബര്‍ട്ട് ഏക്ക റൗണ്ട്‌എബൗട്ട് എന്നിവിടങ്ങളിലാണ് പോസ്റ്ററുകള്‍ കൂടുതലും പതിച്ചിരിക്കുന്നത്. ആഗസ്റ്റ് 20 മുതല്‍ ജീന്‍സ് ധരിച്ചെത്തുന്നവര്‍ക്ക് നേരേയും ദുപ്പട്ട ധരിക്കാതെ എത്തുന്നവര്‍ക്കെതിരേയും ആസിഡ് ആക്രമണമുണ്ടാകുമെന്നാണ് ഭീഷണി.
അനധികൃതമായി ഭൂമി കൈവശപ്പെടുത്തുന്ന വ്യവസായ സം രംഭങ്ങള്‍ക്കെതിരേയും ആക്രമണമുണ്ടാകുമെന്ന് പോസ്റ്ററുകളിലുണ്ട്. പോസ്റ്ററുകളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
English Summery
RANCHI: Posters put by an outfit in the Jharkhand capital have threatened acid attacks on girls and women who wear jeans or do not wear a dupatta. The police said it could be a case of mischief.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

