ലൗ ജിഹാദിനെതിരെ ബിജെപി ഹെഡ് ക്വാര്‍ട്ടേഴ്സില്‍ പോസ്റ്റര്‍; അമീര്‍ ഖാനും സെയ്ഫും താരങ്ങള്‍
Jul 9, 2012, 20:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: ലൗ ജിഹാദിനെതിരെ മുന്നറിയിപ്പ് നല്‍കി ബിജെപി ഹെഡ് ക്വാര്‍ട്ടേഴ്സില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. വിവാദ പോസ്റ്ററില്‍ അമീര്‍ ഖാന്‍, സെയ്ഫ് അലി ഖാന്‍ തുടങ്ങിയ ബോളീവുഡ് താരങ്ങളുടെ ഫോട്ടോയാണ് ഉദാഹരണമായി കൊടുത്തിരിക്കുന്നത്.
പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ട് മണിക്കൂറിനുള്ളില്‍ തന്നെ അധികൃതര്‍ അത് നീക്കം ചെയ്തു. ഭഗത് സിംഗ് ക്രാന്തി സേനയുടെ പേരിലാണ് പോസ്റ്റര്‍. എവിടേയെങ്കിലും ലൗ ജിഹാദ് ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കാനായി ഫോണ്‍ നമ്പറും ഇ മെയില്‍ അഡ്രസും പോസ്റ്ററില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ലൗ ജിഹാദ് പോസ്റ്റര്‍ വിവാദത്തില്‍ ഇതുവരെ ഔദ്യോഗീക വിശദീകരണം ഉണ്ടായിട്ടില്ല.
അമീര്‍ ഖാന്‍ രണ്ടാം വിവാഹത്തിലൂടെ കിരണ്‍ റാവുവിനെയാണ് ജീവിത സഖിയാക്കിയത്. പട്ടൗഡിയിലെ നവാബായ സെയ്ഫ് അലിഖാനും ബോളീവുഡ് സുന്ദരി കരീന കപൂറും തമ്മിലുള്ള വിവാഹം ഉടനെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. ഇതിനിടയിലാണ് വിവാദ പോസ്റ്റര്‍ എന്നത് ശ്രദ്ധേയമാണ്.
English Summery
New Delhi: In what may stoke controversy, a poster warning against ‘Love Jihad’ appeared in the premises of the BJP’s national headquarters in Delhi on Monday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

