Suspended | 'ജോലി സമയത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടു'; സര്‍കാര്‍ ബസിലെ വനിതാ കന്‍ഡക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
ന്യൂഡെല്‍ഹി: (www.kvartha.com) ജോലി സമയത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടെന്ന സംഭവത്തിന് പിന്നാലെ സര്‍കാര്‍ ബസിലെ വനിതാ കന്‍ഡക്ടറെ സസ്‌പെന്‍ഡ് ചെയ്തു. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷനാണ് കന്‍ഡക്ടര്‍ മംഗള്‍ ഗിരിക്കെതിരെ നടപടി. മംഗള്‍ ഗിരിക്ക് വീഡിയോ എടുത്ത് നല്‍കുന്ന സഹപ്രവര്‍ത്തകന്‍ കല്യാണ്‍ കുംബറിനെതിരെയും നടപടിയെടുത്തിട്ടുണ്ട്.
എംഎസ്ആര്‍ടിസി നിയമപ്രകാരം ജോലി സമയങ്ങളില്‍ ഇത്തരം പ്രവൃത്തികള്‍ അനുവദനീയമല്ലെന്ന് അധികൃതര്‍ പറഞ്ഞു. എട്ട് മണിക്കൂറാണ് ജോലി സമയമെന്നും ഈ സമയത്ത് നിരവധി പോസ്റ്റുകളും റീലുകളും ഇടുന്നത് മുഖവിലക്കെടുക്കേണ്ട ഗുരുതര പ്രശ്‌നമാണെന്നും അധികൃതര്‍ വ്യക്തമാക്കി. മംഗള്‍ ഗിരിക്ക് ലക്ഷത്തിലധികം ഫോളോവേഴ്സാണ് ഫെയ്‌സ്ബുകിലുള്ളത്.
അതേസമയം എംഎസ്ആര്‍ടിസിയുടെ നടപടിയെ ചോദ്യം ചെയ്ത് ഭവന മന്ത്രി ജിതേന്ദ്ര അവാധ് രംഗത്തെത്തി. സ്വന്തം വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതില്‍ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു.
Keywords: New Delhi, News, National, Suspension, Woman, Posted on Instagram during work; Suspension of female conductor in government bus.