നഗ്മയ്ക്കും ഹേമമാലിനിക്കും അധിക സുരക്ഷ

 


ലഖ്‌നൗ: ചലച്ചിത്ര ലോകത്തുനിന്നും രാഷ്ട്രീയ രംഗത്തേയ്‌ക്കെത്തിയ നഗ്മയ്ക്കും ഹേമമാലിനിക്കും അധിക സുരക്ഷ നല്‍കാന്‍ തിരഞ്ഞെടുപ്പ് പാനല്‍ ഉത്തരവിട്ടു. ഇരുവരും യുപിയില്‍ നിന്നുമാണ് മല്‍സരിക്കുന്നത്. ഉത്തരവിനെതുടര്‍ന്ന് ഇരുവര്‍ക്കും പ്രത്യേക പോലീസ് സംരക്ഷണം ലഭിക്കും.
മീററ്റില്‍ നിന്നും മല്‍സരിക്കുന്ന നഗ്മയ്‌ക്കെതിരെ രണ്ട് പ്രാവശ്യം മാനഭംഗശ്രമം നടന്നിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാണ് നഗ്മ മല്‍സരരംഗത്തുള്ളത്. മഥുരയില്‍ നിന്നും ബിജെപി ടിക്കറ്റിലാണ് സ്വപ്നസുന്ദരി ഹേമമാലിനി മല്‍സരിക്കുന്നത്.

നഗ്മയ്ക്കും ഹേമമാലിനിക്കും അധിക സുരക്ഷ ഇരുവരുടേയും തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ വന്‍ ജനപങ്കാളിത്തം അനുഭവപ്പെടുന്നതിനാല്‍ ജനങ്ങളെ നിയന്ത്രിക്കാനാകാത്ത നിലയിലാണ് പോലീസ്. ഈ സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് ഇരു പാര്‍ട്ടികളും സുന്ദരിമാര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷനോട് അധിക സുരക്ഷ ആവശ്യപ്പെട്ടത്.

SUMMARY: Lucknow: Actor-turned-politician Hema Malini and Nagma contesting the Lok Sabha election from Uttar Pradesh, will be given special police protection, officials said Saturday.

Keywords: Hema Malini, Nagma, Bharatiya Janata Party, Meerut, Mathura, 2014 General Elections, 2014 Lok Sabha elections, Elections 2014
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia