പോളീഷ് യുവതിയെ ടാക്‌സി ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു

 


ന്യൂഡല്‍ഹി: പോളീഷ് യുവതിയെ ക്യാബ് ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തതായി പരാതി. ഡിസംബര്‍ 2ന് അര്‍ദ്ധരാത്രിയാണ് സംഭവമുണ്ടായത്. ശ്രീകൃഷ്ണ ഭക്തയായ യുവതിക്ക് മഥുരഡല്‍ഹി ഹൈവേയില്‍ ട്രിപ്പ് വാഗ്ദാനം ചെയ്താണ് ഡ്രൈവര്‍ യുവതിയെ വാഹനത്തില്‍ കയറ്റിയത്.
പോളീഷ് യുവതിയെ ടാക്‌സി ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു
രണ്ട് വയസുള്ള മകളും യുവതിക്കൊപ്പമുണ്ടായിരുന്നു. 135 കിമീ ദൈര്‍ഘ്യമുള്ള യാത്രയ്ക്കിടയില്‍ ഡ്രൈവര്‍ എന്തോ യുവതിയുടെ മുഖത്ത് സ്‌പ്രേ ചെയ്യുകയായിരുന്നു. തുടര്‍ന്ന് യുവതി ബോധരഹിതയായി. മണിക്കൂറുകള്‍ക്ക് ശേഷം ബോധം തിരിച്ചുകിട്ടുമ്പോള്‍ നിസാമുദ്ദീന്‍ റെയില്‍ വേ സ്റ്റേഷനിലെ ബഞ്ചില്‍ കിടക്കുകയായിരുന്നു യുവതി. സമീപത്ത് മകള്‍ കരഞ്ഞുകൊണ്ട് നില്പുണ്ടായിരുന്നു.
തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വൈദ്യപരിശോധനയില്‍ യുവതി ലൈംഗീക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ട്. വസ്ത്രങ്ങളുടെ കയറ്റുമതി ബിസിനസുള്ള യുവതി പലപ്പോഴും ഡല്‍ഹിയില്‍ എത്താറുണ്ട്.
SUMMARY: New Delhi: A 33-year-old Polish woman was allegedly raped by a cab driver after he had offered her a ride on the Mathura-Delhi highway, police said.
Keywords: Delhi, Rape, Taxi driver rape, Polish woman rape
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia