നിരവ് മോഡിയുമായി ബന്ധമില്ല; ബിജെപിക്കെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്ന് അഭിഷേക് സിംഗ്വി

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 18.02.2018) തട്ടിപ്പ് കേസില്‍ പ്രതിയായ കോടീശ്വരന്‍ നിരവ് മോഡിയുമായി ബന്ധമുണ്ടെന്ന ബിജെപിയുടെ ആരോപണത്തെ തള്ളി കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ് വി. തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന നിര്‍മ്മല സീതാരാമനും മറ്റ് ബിജെപി നേതാക്കള്‍ക്കുമെതിരെ ക്രിമിനല്‍ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യുമെന്നും സിംഗ് വി മുന്നറിയിപ്പ് നല്‍കി.

നിരവ് മോഡിയുമായി തന്റെ കുടുംബാംഗങ്ങളില്‍ ആര്‍ക്കും ഒരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗീതാഞ്ജലിയുമായോ നിരവിന്റെ കമ്പനികളുമായോ തനിക്കോ ഭാര്യയ്‌ക്കോ മക്കള്‍ക്കോ യാതൊരു ബന്ധവുമില്ല. എന്റെ ഭാര്യയും മക്കളും ഡയറക്ടര്‍മാരായിരുന്നു അദ്വൈത് ഹോള്‍ഡിംഗിംഗിന്റെ ഉടമസ്ഥതയിലുള്ള കമല മില്‍സ് പ്രോപ്പര്‍ട്ടിയിലായിരുന്നു നിരവ് മോഡിയുടെ കമ്പനി പ്രവര്‍ത്തിച്ചിരുന്നത്.

നിരവ് മോഡിയുമായി ബന്ധമില്ല; ബിജെപിക്കെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്ന് അഭിഷേക് സിംഗ്വി

പരേലില്‍ ഒരു കെട്ടിടം അദ്വൈത് ഹോള്‍ഡിംഗിനുണ്ടായിരുന്നു. അതിലൊന്നില്‍ നിരവിന്റെ ഫയര്‍‌സ്റ്റോണ്‍ പ്രവര്‍ത്തിച്ചിരുന്നു. അദ്വൈദിനോ എന്റെ കുടുംബത്തിനോ നിരവ് മോഡിയുമായോ ഫയര്‍‌സ്റ്റോണുമായോ ബന്ധമില്ല. 2017ല്‍ അവര്‍ ആ കെട്ടിടം ഒഴിഞ്ഞ് പോയിരുന്നുവെന്നും സിംഗ് വി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY:
Alleging that top Congress leaders are involved in this scam, Sitharaman alleged that all the inheritance, legacy and properties in this case belonged to the Congress party.

Keywords: Abhishek Manu Singhvi, Bharatiya Janata Party, BJP, Nirav Modi, PNB, PNB fraud, Gitanjali jewels, Rahul Gandhi
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia