നിരവ് മോഡിയുടെ 9 ആഡംബര കാറുകള്‍ പിടിച്ചെടുത്തു; 94 കോടിയുടെ ഷെയറുകളും മ്യൂച്വല്‍ ഫണ്ട്‌സും മരവിപ്പിച്ചു
Feb 22, 2018, 14:20 IST
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 22.02.2018) പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതി നിരവ് മോഡിയുടേയും മെഹുല്‍ ചോക്‌സി ഗ്രൂപ്പുകളുടേയും ഉടമസ്ഥതയിലുള്ള 94 കോടി രൂപയുടെ ഷെയറുകളും മ്യൂച്വല്‍ ഫണ്ട്‌സും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. 11,400 കോടി രൂപയുടെ തട്ടിപ്പാണ് നിരവ് മോഡി നടത്തിയിരിക്കുന്നത്.
നിരവ് മോഡിയുടെ പേരിലുള്ള 7.80 കോടി രൂപയുടെ മ്യൂച്വല്‍ ഫണ്ടുകളും ഷെയറുകളുമാണ് മരവിപ്പിച്ചതിലുള്ളത്. മെഹുല്‍ ചോക്‌സി ഗ്രൂപ്പിന്റേതാണ് ബാക്കിയുള്ള 86.72 കോടി.
ഇത് കൂടാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിരവ് മോഡിയുടെ 9 ആഡംബര കാറുകളും പിടികൂടി. ഒരു റോള്‍സ് റോയ്‌സ് ഗോസ്റ്റ്, രണ്ട് മെഴ്‌സിഡസ് ബെന്‍സ്, ഒരു പോര്‍ച്ചെ പനാമെറ, മൂന്ന് ഹോണ്ട കാറുകള്‍, ഒരു ടയോട്ട ഫോര്‍ച്യൂണര്‍, ഒരു ടയോട്ട ഇന്നോവ എന്നിവയാണ് കണ്ടുകെട്ടിയത്.
ഇതിനിടെ ജീവനക്കാരോട് പുതിയ ജോലികള്‍ തേടാന്‍ മോഡി ചോക്‌സി ആവശ്യപ്പെട്ടിട്ടുണ്ട്. ഏതാണ്ട് അയ്യായിരം ജീവനക്കാര്‍ക്ക് ഇത് സംബന്ധിച്ച് നോട്ടീസുകള്‍ നല്‍കിയെന്നാണ് സീ ന്യൂസ് റിപോര്‍ട്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Meanwhile Modi Choksi have asked their employees to look for new jobs. As per Zee Business, Choksi's Gitanjali Gems has handed over pink slips to five thousand employees.
Keywords: National, Nirav Modi, PNB

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.