നേരത്തേ കോണ്‍ഗ്രസായിരുന്നു, ഇപ്പോ ബിജെപി അഴിമതി കാണിക്കുന്നു; അരവിന്ദ് കേജരിവാള്‍

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 18.02.2018) പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ കോണ്‍ഗ്രസും ബിജെപിയും പരസ്പരം കുറ്റപ്പെടുത്തുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. 2011ല്‍ തുടങ്ങിയ അഴിമതി ഇപ്പോഴും നിര്‍ബാധം തുടരുകയാണെന്നും കേജരിവാള്‍ പറഞ്ഞു.

യു പി എ സര്‍ക്കാരിന്റെ കാലത്ത് അഴിമതികളിലൂടെ നേട്ടമുണ്ടാക്കിയത് കോണ്‍ഗ്രസാണ്. എന്നാലിപ്പോള്‍ ബിജെപി സര്‍ക്കാരാണ് തട്ടിപ്പുകളിലൂടെ കോടികള്‍ കൊയ്യുന്നത്. അതുകൊണ്ടാണ് അഴിമതി കേസില്‍ കുറ്റവാളിയായ ഒരു പ്രതിയെ പോലും ബിജെപി സര്‍ക്കാര്‍ ജയിലിലേയ്ക്ക് അയക്കാത്തത്- കേജരിവാള്‍ പറഞ്ഞു.

നിരവ് മോഡി കേസില്‍ കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബിജെപിയെ കുറ്റപ്പെടുത്തി പി എന്‍ ബി അഴിമതി ബിജെപിയുടെ തലയില്‍ കെട്ടിവെയ്ക്കുകയാണെന്നും കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 11ലാണ് നിരവ് മോഡി യഥാര്‍ത്ഥത്തില്‍ തട്ടിപ്പ് നടത്തിയതെന്നും അവര്‍ വ്യക്തമാക്കി.

നേരത്തേ കോണ്‍ഗ്രസായിരുന്നു, ഇപ്പോ ബിജെപി അഴിമതി കാണിക്കുന്നു; അരവിന്ദ് കേജരിവാള്‍

കോണ്‍ഗ്രസുകാര്‍ക്ക് നിരവ് മോഡി അഴിമതിയില്‍ പങ്കുണ്ടെന്ന് നിര്‍മ്മല സീതാരാമന്‍ ആരോപിച്ചു. നിരവ് മോഡിയുടെ കമ്പനികളില്‍ ഒന്നാണ് ഫൈവ് സ്റ്റാര്‍ ഡയമണ്ട് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ്. അഡൈ്വറ്റ് ഹോള്‍ഡിംഗില്‍ നിന്നുമാണ് നിരവ് ഇത് സ്വന്തമാക്കുന്നത്. വരെ അനിത സിംഗ് വി ഇതില്‍ ഷെയര്‍ ഹോള്‍ഡറായിരുന്നുവെന്നും സീതാരാമന്‍ വെളിപ്പെടുത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: Following a press conference held by Congress today, Union Minister Nirmala Sitharaman accused the UPA government of misleading people and covering up the PNB fraud by accusing the BJP.

Keywords: National, Politics, PNB
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia