കേരളത്തിലില്ല, പക്ഷെ യുപിയില്‍ പിടി വീഴും; വാട്‌സ്ആപ് അഡ്മിന്‍മാര്‍ ജാഗ്രതൈ! പ്രധാനമന്ത്രിയുടെ ഫോടോ മോര്‍ഫ് ചെയ്ത സംഭവത്തില്‍ കോടതി വിധി ഇങ്ങനെ

 


പ്രയാഗ്: (www.kvartha.com 03.03.2022) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോടോ മോര്‍ഫ് ചെയ്ത് അയച്ച വാട്‌സ്ആപ് ഗ്രൂപ് അഡ്മിനെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി യുപിയിലെ അലഹബാദ് ഹൈകോടതി തള്ളി. അദ്ദേഹം ഗ്രൂപ് അഡ്മിന്‍ ആണെന്നും ഗ്രൂപിന്റെ പ്രവര്‍ത്തനള്‍ അറിയാവുന്ന ആളാണെന്നും നിരീക്ഷിച്ച ജസ്റ്റിസ് മുഹമ്മദ് അസ്ലമിന്റെ ബെഞ്ച്, മുഹമ്മദ് ഇമ്രാന്‍ മാലിക് സമര്‍പിച്ച ഹര്‍ജി തള്ളി. ഇമ്രാന്‍ ഗ്രൂപ് അഡ്മിനായ വാട്‌സ്ആപ് ഗ്രൂപില്‍ നജാം ആലം എന്നയാളാണ് പ്രധാനമന്ത്രിയുടെ മോര്‍ഫ് ചെയ്ത ഫോടോ അയച്ചത്.

ഫോടോ താന്‍ അയച്ചതല്ലെന്നും നജാം ആലം എന്നയാളാണ് അയച്ചതെന്നും ഹര്‍ജിക്കാന്‍ വാദിച്ചു. നജാമിനെതിരെ ഒരു കേസും എടുത്തിട്ടില്ല, നടപടിക്രമം റദ്ദാക്കണമെന്ന്- ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദിച്ചു. ഇതിനെ സംസ്ഥാന സര്‍കാര്‍ എതിര്‍ത്തു. സന്ദേശം അയക്കുന്നവരുടെയും ഗ്രൂപ് അഡ്മിന്റെയും ബാധ്യത വളരെ വലുതാണെന്നും ഐടി നിയമത്തിലെ സെക്ഷന്‍ 66 (കംപ്യൂടര്‍ സംബന്ധമായ കുറ്റങ്ങള്‍) പ്രകാരം ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് പറയാനാകില്ലെന്നും സര്‍കാര്‍ അഭിഭാഷകന്‍ പറഞ്ഞു.

കേരളത്തിലില്ല, പക്ഷെ യുപിയില്‍ പിടി വീഴും; വാട്‌സ്ആപ് അഡ്മിന്‍മാര്‍ ജാഗ്രതൈ! പ്രധാനമന്ത്രിയുടെ ഫോടോ മോര്‍ഫ് ചെയ്ത സംഭവത്തില്‍ കോടതി വിധി ഇങ്ങനെ

രേഖകള്‍ പരിശോധിച്ചപ്പോള്‍ അപേക്ഷകന്‍ ഗ്രൂപ് അഡ്മിന്‍ ആണെന്നും അദ്ദേഹം ഗ്രൂപിലെ വിപുലമായ അംഗം കൂടിയാണെന്നും മനസിലായി. അതിനാല്‍, ഇടപെടാന്‍ ന്യായമായ കാരണങ്ങളൊന്നും കണ്ടെത്തിയില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു. വാട്സ് ആപ് ഗ്രൂപുകളില്‍ അംഗങ്ങള്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ലെന്ന് കഴിഞ്ഞയാഴ്ച കേരള ഹൈകോടതി വിധി പ്രസ്താവിച്ചിരുന്നു.

Keywords:  News, National, UP, PM, Prime Minister, Whatsapp, Message, Photo, Court, PM's morphed photo: Allahabad HC denies relief to group admin.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia