നവ ഇന്ത്യയ്ക്കായി ഊര്‍ജം പകരൂ: യുവ ഐ എ എസ് ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 03.07.2017) മാറ്റങ്ങളെ പ്രതിരോധിക്കുന്നതിനുള്ള മാനസികാവസ്ഥമാറ്റി ഇന്ത്യന്‍ ഭരണസംവിധാനത്തില്‍ നവ ഇന്ത്യയ്ക്ക് വേണ്ട ഊര്‍്ജം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി യുവ ഐ എ എസ് ഉദ്യോഗസ്ഥരെ ഉപദേശിച്ചു. ഇന്ത്യയ്ക്ക് സാധ്യമാകുന്ന പുരോഗതി നേടിയെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് 2015ലെ ഐ എ എസ് ഉദ്യോഗസ്ഥരുടെ ബാച്ചില്‍പ്പെട്ട അസിസ്റ്റന്റ് സെക്രട്ടറിമാരുടെ പരിശീലന പരിപാടിയുടെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധനചെയ്തുകൊണ്ട് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

നവ ഇന്ത്യയ്ക്കായി ഊര്‍ജം പകരൂ: യുവ ഐ എ എസ് ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി

ഇന്ത്യയ്ക്ക് ശേഷം സ്വാതന്ത്ര്യം ലഭിച്ച രാജ്യങ്ങളും ഇന്ത്യയെക്കാളും വിഭവങ്ങളില്‍ ഞെരുക്കം നേരിടുന്ന രാജ്യങ്ങളും പോലും വികസനത്തിന്റെ പുതിയ ഉയരങ്ങളില്‍ എത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ധൈര്യം അനിവാര്യമാണ്. കഷ്ണം കഷ്ണമായ ഭരണക്രമീകരണങ്ങള്‍ ഉദ്യോഗസ്ഥരുടെ കൂട്ടായശേഷി പരമാവധിതലത്തിലേക്ക് ലഭ്യമാക്കുന്നതിന് തടസമാകും. അതുകൊണ്ട് സംവിധാനത്തില്‍ വളരെ ഊര്‍്ജസ്വലമായ പരിവര്‍ത്തനം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

അസിസ്റ്റന്റ് സെക്രട്ടറിമാരുടെ മൂന്നുമാസത്തെ പരിശീലന പരിപാടി ഇപ്പോള്‍ അതിന്റെ മൂന്നാമത്തെ വര്‍ഷമാണ് നടക്കുന്നത്. അത് വലിയ ഗുണം ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഗവണ്‍മെന്റിലെ മുതിര്‍ന്ന നേതാക്കളുമായി ഒരു സങ്കോചവുമില്ലാതെ അടുത്ത മൂന്നുമാസം ആശയവിനിമയം നടത്തുന്നതിനുള്ള നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവച്ചു. അതിലൂടെ സെക്രട്ടറിതലത്തിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഭരണപരിചയവും പുതിയതലമുറയുടെ ഊര്‍ജവും പുത്തന്‍ ആശയങ്ങളും ഒന്നിച്ചുചേരുകയും അത് മൊത്തം ഭരണസംവിധാനത്തിന് ഗുണകരമാകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

യു പി എസ് സി ഫലപ്രഖ്യാപനം വരുന്നതുവരെയുള്ള തങ്ങളുടെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കാന്‍ പ്രധാനമന്ത്രി യുവ ഐ എ എസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. എന്നിട്ട് ഇപ്പോള്‍ ലഭിച്ചിട്ടുള്ള ഈ അവസരം ഉപയോഗിച്ച് സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കാനും അദ്ദേഹം നിര്‍ദേശിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : IAS Officer, Prime Minister, Narendra Modi, National, News, PM to young IAS officers.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia