ന്യൂഡല്‍ഹി: (www.kvartha.com 06.11.2014) കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിക്കുന്നുവെന്ന ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടി പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യാഴാഴ്ച (ഇന്ന്) പ്രസിഡന്റ് പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. നവംബര്‍ 9ന് മന്ത്രിസഭ പുനസംഘടിപ്പിക്കുമെന്നാണ് സൂചന. പ്രധാനമന്ത്രി നവംബര്‍ 11ന് മൂന്ന് ദിവസത്തെ വിദേശ പര്യടനത്തിനായി യാത്രതിരിക്കുന്നതിന് മുന്‍പ് തന്നെ മന്ത്രിസഭ പുനസംഘടനയുണ്ടാകുമെന്നും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
നിലവില്‍ രണ്ട് വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന അരുണ്‍ ജെയ്റ്റ്‌ലിയില്‍ നിന്നും ഒരു വകുപ്പ് എടുത്തുമാറ്റും. പ്രതിരോധമാകും ജെയ്റ്റ്‌ലിയില്‍ നിന്നും നീക്കുക. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരിക്കറിനാണ് പ്രതിരോധ വകുപ്പ് നല്‍കുക എന്നും സൂചനയുണ്ട്. ഇതിനായി പരിക്കര്‍ ബുധനാഴ്ച രാത്രി തന്നെ തലസ്ഥാനത്തെത്തി.
ഇതുകൂടാതെ ഗ്രാമവികസന മന്ത്രാലയത്തിന് പുതിയ മന്ത്രിയെ കണ്ടെത്തും. ഗ്രാമവികസന വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രി ഗോപിനാഥ് മുണ്ടെ റോഡപകടത്തില്‍ മരിച്ചതോടെ ഈ വകുപ്പ് നിതിന്‍ ഗഡ്കരിയാണ് ഏറ്റെടുത്തിരുന്നത്. ഈ വകുപ്പ് കൂടാതെ റോഡ് ഗതാഗതവും നിതിന്‍ ഗഡ്കരി കൈകാര്യം ചെയ്യുന്നുണ്ട്.
ജെയ്റ്റ്‌ലിയേയും ഗഡ്കരിയേയും കൂടാതെ ഈരണ്ട് വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രിമാര്‍ വേറെയുമുണ്ട്. രവിശങ്കര്‍ പ്രസാദ് (ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും നിയമവും), പ്രകാശ് ജവാദേക്കര്‍ (ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ്, പരിസ്ഥിതി) എന്നിങ്ങനെയാണ് ഇവരുടെ വകുപ്പുകള്‍.
യശ്വന്ത് സിന്‍ഹയുടെ മകന്‍ ജയന്ത് സിന്‍ഹ, ഹന്‍സ് രാജ് അഹിര്‍ എന്നീ പുതുമുഖങ്ങളും പുതിയ മന്ത്രിസഭയിലുണ്ടാകുമെന്നും റിപോര്‍ട്ടുണ്ട്.
SUMMARY: New Delhi: Amid speculation over Cabinet reshuffle, Prime Minister Narendra Modi on Thursday met President Pranab Mukherjee.
Keywords: Narendra Modi, Manohar Parrikar, Goa, Cabinet of India, Pranab Mukherjee

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.