അഴിമതിക്കും ഭീകരവാദത്തിനും കള്ളപ്പണത്തിനും എതിരായ പോരാട്ടത്തില്‍ പങ്കുകൊള്ളുന്ന ഇന്ത്യന്‍ ജനതയെ നമിക്കുന്നു: നരേന്ദ്ര മോഡി

 


ന്യൂഡല്‍ഹി: (www.kvartha.com 08.12.2016) അഴിമതിക്കും ഭീകരവാദത്തിനും കള്ളപ്പണത്തിനും എതിരായ പോരാട്ടത്തില്‍ പങ്കുകൊള്ളുന്ന ഇന്ത്യന്‍ ജനതയെ നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പ്രധാനമന്ത്രി കറന്‍സി പരിഷ്‌കരണത്തെ ന്യായീകരിച്ചത്.

അഴിമതിക്കും ഭീകരവാദത്തിനും കള്ളപ്പണത്തിനും എതിരായ പോരാട്ടത്തില്‍ പങ്കുകൊള്ളുന്ന ഇന്ത്യന്‍ ജനതയെ നമിക്കുന്നു: നരേന്ദ്ര മോഡി

സര്‍ക്കാരിന്റെ പുതിയ നടപടി മൂലം ജനങ്ങള്‍ക്ക് ആദ്യം കുറച്ച് പ്രയാസമുണ്ടായെങ്കിലും ദീര്‍ഘാടിസ്ഥാനത്തില്‍ നോക്കിയാല്‍ ഗുണങ്ങള്‍ മാത്രമാണുള്ളത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ കര്‍ഷകര്‍, വ്യാപാരികള്‍, തൊഴിലാളികള്‍ തുടങ്ങിയ എല്ലാവര്‍ക്കും ഈ സര്‍ക്കാര്‍ നടപടിയുടെ ഗുണം ലഭിക്കും. അഴിമതിയും കള്ളപ്പണവും മൂലം ഗ്രാമീണ ഇന്ത്യയുടെ വികസനവും സമ്പല്‍സമൃദ്ധിയും മുരടിച്ചുപോകുന്ന അവസ്ഥ ഇനിയുണ്ടാകില്ലെന്നും മോഡി തന്റെ കുറിപ്പില്‍ വ്യക്തമാക്കി.

പുതിയ സാങ്കേതിക വിദ്യകള്‍ രാജ്യത്ത് നടപ്പിലാക്കാനുള്ള ഒരു അവസരമാണ് കൈവന്നിരിക്കുന്നതെന്നും മോഡി പറയുന്നു.

Keywords : Prime Minister, Narendra Modi, National, PM Narendra Modi defends note ban, promises long-term gains.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia