പ്രതികൂല കാലാവസ്ഥ; ഉത്തരാഖണ്ഡില്‍ നടത്താനിരുന്ന പ്രധാനമന്ത്രിയുടെ വിര്‍ച്വല്‍ റാലി മാറ്റിവച്ചു

 


ADVERTISEMENT

ഡെഹ്‌റാഡൂണ്‍: (www.kvartha.com 04.02.2022) പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ നടത്താനിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിര്‍ച്വല്‍ റാലി മാറ്റിവച്ചതായി സംസ്ഥാനത്തെ ബിജെപി നേതൃത്വം അറിയിച്ചു. കാലാവസ്ഥ വിശകലനം നടത്തിയ ശേഷം സംഘടനാ തലത്തിലാണ് വെള്ളിയാഴ്ച നടത്താനിരുന്ന പരിപാടി റദ്ദാക്കാനുള്ള തീരുമാനമെടുത്തതെന്നും പാര്‍ടി വൃത്തങ്ങള്‍ വ്യക്തമാക്കി.

പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സംസ്ഥാനത്തെ പാര്‍ടിയുടെ മാധ്യമ ചുമതലയുള്ള മന്‍വീര്‍ സിങ് ചൗഹാന്‍ പറഞ്ഞു. ഫെബ്രുവരി 14ന് ഉത്തരാഖണ്ഡില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 14 അസംബ്ലി മണ്ഡലങ്ങള്‍ അടങ്ങുന്ന അല്‍മോറ പാര്‍ലമെന്ററി മണ്ഡലത്തില്‍ വിര്‍ച്വല്‍ റാലി നടത്താനായിരുന്നു തീരുമാനം.

പ്രതികൂല കാലാവസ്ഥ; ഉത്തരാഖണ്ഡില്‍ നടത്താനിരുന്ന പ്രധാനമന്ത്രിയുടെ വിര്‍ച്വല്‍ റാലി മാറ്റിവച്ചു

Keywords:  Dehra Dun, News, National, Assembly Election, Election, Prime Minister, Rally, Programme, Narendra Modi, PM Modi's virtual rally in Uttarakhand cancelled due to 'bad weather'
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia