രാജ്യം കൊവിഡ് പോരാട്ടത്തില്‍; ഓരോ പൗരന്മാരും ഓരോ പോരാളികളാണ്, മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി

 


ന്യൂഡെല്‍ഹി: (www.kvartha.com 26.04.2020) കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യ ഒറ്റക്കെട്ടാണെന്ന് മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥനങ്ങളും കേന്ദ്രവും ഒറ്റക്കെട്ടായാണ് കൊവിഡിനെതിരെ പോരാടാന്‍ ശ്രമിച്ചത്. അത് വിജയത്തിലേക്കെത്തുന്നു എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. രാജ്യത്തെ ഓരോ പൗരന്മാരും ഓരോ പോരാളികളാണ് എന്ന പ്രഖ്യാപനത്തോടെയാണ് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പ്രഭാഷണം ആരംഭിച്ചത്. കൊവിഡ് പോരാട്ടത്തില്‍ ഓരോരുത്തരുടെയും പങ്ക് അനിവാര്യമാണ്. പോരാട്ടത്തില്‍ സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വന്നു. ജനങ്ങളും പൊലീസും തമ്മിലുള്ള അകലം ഇല്ലാതായി. അതേസമയം പൊലീസിന്റെ സേവനം അഭിനന്ദനാര്‍ഹമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഓര്‍ഡിനന്‍സിലൂടെ ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ വ്യക്തമാക്കി. പല രാജ്യങ്ങള്‍ക്കും മരുന്ന് നല്‍കി സഹായിച്ചെന്നും ഇന്ത്യയുടെ സംസ്‌കാരത്തിന് അനുസൃതമായാണ് ഈ നടപടിയെന്നും മോദി പറഞ്ഞു. മുഖാവരണം ഇനി സമൂഹത്തിന്റെ ജീവിതശൈലിയുടെ ഭാഗമാകും. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് ഒഴിവാക്കണം എന്ന ബോധം അനിവാര്യമാണെന്നും മോദി പറഞ്ഞു. രാജ്യത്ത് ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി.

കൊവിഡ് പ്രതിരോധവുമായി സഹകരിച്ച എല്ലാ സമുദായ നേതാക്കള്‍ക്കും മോദി നന്ദി രേഖപ്പെടുത്തി. ഈ റമദാന്‍ കാലത്ത് എല്ലാ മാര്‍ഗ്ഗനിര്‍ദേശങ്ങളും പാലിക്കണം. റമദാനിന്റൈ ഈ സമയത്ത് ലോകം കൊവിഡ് മുക്തമാകും എന്ന് പ്രതീക്ഷിക്കാം. വൈകാതെ തന്നെ കൊവിഡില്‍ നിന്ന് മുക്തി നേടുമെന്ന പ്രതീക്ഷ അദ്ദേഹം പങ്കുവെയ്ക്കുന്നു. ജാഗ്രത കൈവിടരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാജ്യം കൊവിഡ് പോരാട്ടത്തില്‍; ഓരോ പൗരന്മാരും ഓരോ പോരാളികളാണ്, മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി

Keywords: New Delhi, News, National, Prime Minister, Lockdown, COVID19, Mann ki Baat, Narendra Modi, Suggestions, Sunday, PM Modi's 'Mann ki Baat' today at 11 am
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia