മമത ബാനര്‍ജിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് നരേന്ദ്ര മോഡിയും സോണിയ ഗാന്ധിയും

 


ADVERTISEMENT

കൊല്‍ക്കത്ത: (www.kvartha.com 22.05.2016) മേയ് 27ന് നടക്കുന്ന മമത ബാനര്‍ജിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കും. സത്യപ്രതിജ്ഞ ചടങ്ങിന് താര പരിവേഷം നല്‍കാന്‍ സിനിമ താരങ്ങളും പങ്കെടുക്കുമെന്നാണ് സൂചന. പതിനായിരത്തോളം പേര്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും റിപോര്‍ട്ടുണ്ട്.

സാധാരണ ഗതിയില്‍ രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടത്താറ്. എന്നാല്‍ ഇത്തവണ റെഡ് റോഡിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും സത്യപ്രതിജ്ഞയ്‌ക്കെത്തുന്ന ഉന്നതരുടെ പട്ടികയിലുണ്ട്.

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നാവീസ്, തമിഴ്‌നാട്ടിലെ നിയുക്ത മുഖ്യമന്ത്രി ജയലളിത എന്നിവരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും.

മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവും മകന്‍ തേജസ്വി യാദവും ചടങ്ങിനെത്തുമെന്ന് സൂചനയുണ്ട്. നിതീഷ് കുമാറിനേയും സോണിയ ഗാന്ധിയേയും ലാലു പ്രസാദിനേയും മമത വ്യക്തിപരമായി ക്ഷണിച്ചുവെന്നാണ് റിപോര്‍ട്ട്.

കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, വെങ്കയ്യ നായിഡു, നിതിന്‍ ഗഡ്കരി എന്നിവര്‍ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.
മമത ബാനര്‍ജിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് നരേന്ദ്ര മോഡിയും സോണിയ ഗാന്ധിയും


SUMMARY: While Trinamool Congress head honcho Mamata Banerjee is all set to take over the chief ministerial berth, preparations are on full swing to invite some of the top political leaders, industrialists and stars from the film fraternity to attend the swearing-in ceremony Kolkata.

Keywords: Mamata Banerjee, Swearing-in, Kolkata, PM Modi
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia